Keralam

പ്രീത ഷാജിക്ക് സഹായമായി ജനമെത്തി, അഞ്ചു ദിവസം കൊണ്ട് പിരിച്ചെടുത്തത് 43 ലക്ഷം; ഇത് സര്‍ഫാസി വിരുദ്ധ സമരത്തിന്റെ വിജയകഥ  

സുഹൃത്തിന് വേണ്ടി രണ്ട് ലക്ഷം രൂപ ലോണെടുക്കാനായി ജാമ്യം നിന്ന് കടക്കെണിയില്‍ കുടുങ്ങിയ ഇടപ്പള്ളി സ്വദേശിനി പ്രീതാ ഷാജിക്ക് ഇനി വീടൊഴിയേണ്ട്. ജനപിന്തുണയോടെ പണം സ്വരൂപിച്ച് ഹൈക്കോടതി ബാങ്കില്‍ അടക്കാന്‍ നിര്‍ദ്ദേശിച്ച പണമടച്ച് പ്രീതയും കുടുംബവും വീട് തിരിച്ചു സ്വന്തമാക്കി.

മാര്‍ച്ച് 15ന് മുമ്പായി തുക അടയ്ക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. കയ്യില്‍ പണമില്ലാതിരുന്ന പ്രീതയ്ക്ക് നാട്ടുകാര്‍ സഹായമായപ്പോള്‍ വെറും അഞ്ചുദിവസം കൊണ്ടാണ് ഇത്രയും തുക ജനകീയ ഫണ്ടിങ്ങിലൂടെ സമാഹരിച്ചെടുത്തത്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 2.7 കോടി രൂപയുടെ കടക്കെണിയില്‍ കുടുങ്ങിയ പ്രീത ഷാജിയുടെ പിന്നീടുള്ള സമരത്തിന്റെയും നിയമപോരാട്ടത്തിനും ഒടുവില്‍ കേരളം കണ്ട ഏറ്റവും വലിയ സര്‍ഫാസി വിരുദ്ധ സമരത്തിന്റെ വിജയമായി ഒടുവില്‍ ഹൈക്കോടതി വായ്പാ തുകയും പലിശയും അടക്കം ആകെ 43 ലക്ഷം (കൃത്യം 43,51,362) രൂപ അടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കോടതിയിലടക്കാനുള്ള പണം കണ്ടെത്തുന്നതിനായി സമരസമിതി അക്കൗണ്ട് രൂപീകരിച്ച് വായ്പാസമാഹരണം നടത്തുകയായിരുന്നു. നിക്ഷേപിക്കുന്ന പണം തിരിച്ചുനല്‍കുമെന്നും പ്രീതാഷാജി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കെട്ടിട നിര്‍മാണതൊഴിലാളിയായ മഞ്ഞുമ്മല്‍ സ്വദേശി മനുവാണ് ആദ്യ സംഭാവനയായ മൂന്ന് ലക്ഷം രൂപ നല്‍കിയത്. അക്കൗണ്ടിലേക്ക് ജനങ്ങള്‍ പണം അയച്ചു നല്‍കുകയായിരുന്നു. പണം തിരിച്ചടക്കാന്‍ ആയതോടെ ഇനി അക്കൗണ്ടിലേക്ക് പണം അയക്കേണ്ടെന്നും സമിതി അറിയിച്ചിട്ടുണ്ട്.

1994 ല്‍ രണ്ടുലക്ഷം രൂപയുടെ ബാങ്ക് വായ്പ്പയ്ക്ക് സുഹൃത്തിന് ജാമ്യം നിന്നതിനെ തുടര്‍ന്നാണ് പ്രീത ഷാജിക്കും കുടുംബത്തിനും കിടപ്പാടം നഷ്ടമായത്. കുടിശിക അടക്കം തുക 2.70 കോടി ആയെന്നായിരുന്നു ബാങ്കിന്റെ നിലപാട്. പിന്നീട് നടത്തിയ ലേലത്തില്‍ 38 ലക്ഷം രൂപയ്ക്കാണ് ഇടപ്പള്ളിയിലെ രണ്ടര ഏക്കര്‍ ഭൂമിയും പുരയിടവും ഇടനിലക്കാരന്‍ സ്വന്തമാക്കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018