Keralam

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് റിലയന്‍സിന്; കുടിശ്ശിക വരുത്തിയിട്ടും വീണ്ടും കരാര്‍ നല്‍കിയെന്നാരോപണം

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് കരാര്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്. മുന്‍പുണ്ടായിരുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജനയ്ക്ക് പകരമായി സംസ്ഥാനത്തിന്റെ മുഴുവന്‍ ചികിത്സാ സഹായ പദ്ധതികളും കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ജന്‍ ആരോഗ്യ യോജനയും സംയോജിപ്പിച്ച് നടക്കാക്കുന്ന പുതിയ പദ്ധതിയുടെ കരാറാണ് റിലയന്‍സിന് ലഭിച്ചത്.

ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ 1671 രൂപ വാര്‍ഷിക വരിസംഖ്യയില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും 5 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ക്വോട്ട് ചെയ്താണ് റിലയന്‍സ് ടെന്‍ഡര്‍ സ്വന്തമാക്കിയത്. പ്രതിവര്‍ഷം പ്രീമിയം ഇനത്തില്‍ 692 കോടി രൂപ ഇതുവഴി കമ്പനിക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

നിലവിലെ ആര്‍എസ്ബിവൈ പദ്ധതിയിലംഗങ്ങളായ സംസ്ഥാനത്തെ 40.96 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കും. തെരഞ്ഞെടുത്ത സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ നിന്ന് സൗജന്യ ചികിത്സയും ഇവര്‍ക്ക് ലഭിക്കും. 2008 മുതല്‍ മുടങ്ങാതെ ആര്‍എസ്ബിവൈ പദ്ധതി നടപ്പിലാക്കിയിട്ടുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ഈ വര്‍ഷം ജനുവരി 31 വരെ 61 ലക്ഷം പേരാണ് പദ്ധതി പ്രകാരമുള്ള സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗപ്പെടുത്തിയത്.

പദ്ധതി സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ‘ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍’ ഡയറക്ടര്‍ ഡി നാരയാണയുടെ നേതൃത്ത്വത്തിലുള്ള വിദഗ്ധ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സുരക്ഷാ പദ്ധതികളും സംയോജിപ്പിക്കുന്നത് മെച്ചപ്പെട്ട് ചികിത്സാ സഹായമുറപ്പാക്കാന്‍ കഴിയുമെന്ന് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. 2,000 രൂപ മുതല്‍ 2,400 രൂപ വരെയായിരിക്കണം പ്രീമിയം എന്നാണ് കമ്മിറ്റി റിപ്പോര്‍ച്ചില്‍ പറഞ്ഞിരുന്നത് എന്നാല്‍ 1671 രൂപയ്ക്കാണ് റിലയന്‍സ് കരാര്‍ സ്വന്തമാക്കിയത്.

ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 1354 ആരോഗ്യ പാക്കേജുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ പദ്ധതിയില്‍ 1824 പാക്കേജുകള്‍ നടപ്പാക്കും.

എന്നാല്‍ മുന്‍പ് ആര്‍എസ്ബിവൈ, ചിസ് അടക്കമുളള ഇന്‍ഷുറന്‍സ് പദ്ധതികളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന കമ്പനി കൃത്യസമയത്ത് പണം നല്‍കാതെ 61 കോടി രൂപ കുടിശിക വരുത്തിയിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിശ്ശിക വന്നതോടെ ആശുപത്രികള്‍ അര്‍ബുദ ചികില്‍സക്കുളള ജീവന്‍രക്ഷാ മരുന്നുകളും ഹൃദയ ശസ്ത്രക്രിയക്കുളള സ്റ്റെന്റ് , ഇംപ്ലാന്റുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന കമ്പനികള്‍ക്കും പണം നല്‍കാനാകാത്ത അവസ്ഥ വന്നിരുന്നു.

നിലവിലെ കോടികളുടെ കുടിശികയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരവെ പുതിയ പദ്ധതിയുടെ നടത്തിപ്പും റിലയന്‍സിന് നല്‍കിയതാണ് ആശങ്ക ഉണര്‍ത്തുന്നത്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുത്തെ നാലു കമ്പനികളില്‍ ഏറ്റവും കുറഞ്ഞ പ്രീമിയം തുക നല്‍കിയത് റിലയന്‍സ് ആയിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018