Keralam

കേരള കോണ്‍ഗ്രസിന്റെ രണ്ടാം സീറ്റ്; യുഡിഎഫിലെ സീറ്റ് വിഭജനത്തില്‍ ധാരണയായില്ല; ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മാണി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിലെ സീറ്റ് വിഭജനം സംബന്ധിച്ച് കേരള കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ച് ധാരണയാകാതെ പിരിഞ്ഞു. അനുകൂല നിലപാടാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്നും അന്തിമ തീരുമാനം ഈ മാസം അഞ്ചിന് നടക്കുന്ന അവസാന വട്ട ചര്‍ച്ചക്ക് ശേഷം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ ജനവികാരം യുഡിഎഫിന് അനുകൂലമാണ്. അതുകൊണ്ട് ഈ അവസരത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും തെരഞ്ഞെടുപ്പില്‍ വന്‍ വിജയം ഉണ്ടാകുമെന്നും ചെന്നിത്തല പ്രതികരിച്ചു.

തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി വ്യക്തമാക്കി. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ പാര്‍ട്ടി അയഞ്ഞെന്ന് വിചാരിക്കേണ്ട. രണ്ടാം സീറ്റിനെച്ചൊല്ലി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങളായിട്ട് പിളര്‍പ്പുണ്ടാക്കേണ്ടെന്നും മാണി പ്രതികരിച്ചു.

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്നും, ഇത്തവണ താന്‍ മല്‍സരിക്കുമെന്നും പി ജെ ജോസഫ് ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. കോട്ടയത്തിന് പുറമേ, ഇടുക്കിയോ ചാലക്കുടിയോ നല്‍കണം. മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചാല്‍ എന്തായാലും മത്സരിക്കുമെന്നുമായിരുന്നു ജോസഫിന്റെ പ്രതികരണം.

മൂന്ന് സീറ്റിലും തനിക്ക് വിജയസാധ്യതയുണ്ടെന്നും അത് കൊണ്ട് എവിടെ മത്സരിച്ചാലും കുഴപ്പമില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. 1984-ല്‍ മുസ്ലീം ലീഗിന് രണ്ട് സീറ്റുണ്ടായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നു. അതിനാല്‍ ലീഗിന് കുഴപ്പമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടിയായാരിന്നു പി ജെ ജോസഫിന്റെ പ്രതികരണം.

പി ജെ ജോസഫ് പരസ്യമായി മത്സരിക്കാനുള്ള ആഗ്രഹം അറിയിച്ചെങ്കിലും ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെഎം മാണി ഒരുക്കമല്ല. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ കെ എം മാണി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു സീറ്റ് മാത്രമാണ് നല്‍കുക എന്ന നിലപാടാണ് എടുക്കുന്നതെങ്കില്‍ ജോസഫോ അല്ലെങ്കില്‍ ജോസഫിന് സ്വീകാര്യനായ മറ്റൊരാളോ സ്ഥാനാര്‍ഥിയാകുക എന്നതാണ് പോംവഴി.

എന്നാല്‍ ജോസഫ് മത്സരിക്കണമെന്ന് വാശി പിടിച്ചാല്‍ കേരളാ കോണ്‍ഗ്രസില്‍ വീണ്ടുമൊരു പിളര്‍പ്പ് ഉണ്ടാകാനും സാധ്യതയുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018