Keralam

‘എനിക്ക് സൗകര്യമുള്ള സമയത്താണ് ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമിടുന്നത്’; മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞ് മുല്ലപ്പള്ളിക്ക് ബല്‍റാമിന്റെ മറുപടി

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് നിയന്ത്രണം വേണമെന്ന് ഉപദേശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. സമുഹമാധ്യമങ്ങളില്‍ പ്രതികരണം നടത്തുന്നവര്‍ നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്നും പറഞ്ഞ മുല്ലപ്പള്ളിക്ക് തന്റെ ഒരു ദിവസത്തെ പൊതു പരിപാടികളടക്കം എടുത്ത് പറഞ്ഞു കൊണ്ടാണ് ബല്‍റാം തിരിച്ചു മറുപടി നല്‍കിയത്.

ഒഴിവു വേളകളിലാണ് താന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതെന്നും അല്ലാത്ത സമയത്ത് ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നുമാണ് ബല്‍റാമിന്റെ മറുപടി

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്.
വിടി ബല്‍റാം

എഴുത്തുകാരി കെആര്‍ മീരയും ബല്‍റാമും തമ്മില്‍ ഫേസ്ബുക്കില്‍ നടന്ന പോര് മുന്‍ നിര്‍ത്തിയായിരുന്നു ബല്‍റാമിനെതിരെ മുല്ലപ്പള്ളി വിമര്‍ശനമുന്നയിച്ചത്. കെ ആര്‍ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ല. അധിക്ഷേപസ്വരത്തില്‍ പൊതുപ്രവര്‍ത്തകര്‍ സംസാരിക്കുന്നത് നല്ല ലക്ഷണമല്ല. ബല്‍റാമിനോട് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

എകെജിക്കെതിരേ നടത്തിയ ആക്ഷേപങ്ങളുടെ പേരിലും ബല്‍റാമിന് താക്കിത് നല്‍കിയിരുന്നതാണെന്നും ഇനിയിങ്ങനെ ഉണ്ടാകരുതെന്നു മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും പറഞ്ഞിട്ടും ബല്‍റാം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി തുറന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ബല്‍റാം അനുകൂലികള്‍ ഫേസ്ബുക്കില്‍ മുല്ലപ്പള്ളിക്കെതിരെയും രംഗത്തു വന്നിരുന്നു.

വിടി ബല്‍റാം എംഎല്‍എ യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാവിലെ ഒമ്പതുമണി വരെ വീട്ടില്‍ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ച

പിന്നെ തൃത്താലയിലെ എംഎല്‍എ ഓഫീസില്‍ അല്‍പ്പനേരം

പിന്നീട് ആനക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിര്‍മ്മാണോദ്ഘാടനം

കപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച് വാട്ടര്‍ അതോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചര്‍ച്ച

പരുതൂരില്‍ 4 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ജണഉ റോഡ് സൈറ്റ് സന്ദര്‍ശനം. എഞ്ചിനീയറും കോണ്‍ട്രാക്റ്ററുമായി പ്രവൃത്തി വിലയിരുത്തല്‍.

ഇതിനിടയില്‍ ക്ഷണിക്കപ്പെട്ട രണ്ട് വിവാഹച്ചടങ്ങുകളില്‍ സംബന്ധിക്കുന്നു.

ഭക്ഷണശേഷം അല്‍പ്പം പുസ്തകവായന, ഇപ്പോഴത്തെ പുസ്തകം ശശി തരൂരിന്റെ ദ പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍.

പിന്നെ കരിമ്പയില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം, പ്രദേശത്തെ ചില വീടുകളില്‍ സന്ദര്‍ശനം

തുടര്‍ന്ന് കക്കാട്ടിരിയില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട് പേരെ വീട്ടില്‍ ചെന്ന് സന്ദര്‍ശനം.

അഞ്ച് മണിയോടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം വഹിച്ചുള്ള യൂത്ത് കോണ്‍ഗ്രസ് യാത്രക്ക് കൂറ്റനാട് അഭിവാദ്യം, പ്രസംഗം.

കുമരനെല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം.

രാത്രി ഒന്‍പതോടെ തിരിച്ച് വീട്ടില്‍. ഭക്ഷണം. ബാക്കി വായന.

.......

ഇന്നത്തെ ദിവസം ചുമ്മാ ഒന്ന് ഓര്‍ത്തെടുത്തെന്നേ ഉള്ളൂ. മിക്കവാറും ദിവസങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്. ഇന്നലെ കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളില്‍. മിനിഞ്ഞാന്ന് തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളും ഉഇഇ പ്രസിഡണ്ടിന്റെ കൂടെ മണ്ഡലത്തില്‍ പദയാത്ര.

പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018