Keralam

പുകവലിയ്ക്കാന്‍ മലയാളി കഴിഞ്ഞ വര്‍ഷം പിഴയടച്ചത് 2.12 കോടി രൂപ; കണക്കുകളില്‍ കേസുകളും പിഴയും കുറയുന്നു

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ പുകവലിച്ചതിന് കഴിഞ്ഞവര്‍ഷം പൊലിസിന് പിഴയായി ലഭിച്ചത് 2.12 കോടി രൂപ. 2018ല്‍ 1,100,28 പേരില്‍ നിന്നായാണ് 2,12,77,150 രൂപ പിഴയായി ലഭിച്ചത്. 2017ല്‍ ഇത് 3.33 കോടിയായിരുന്നു.

മുന്‍വര്‍ഷത്തെക്കാള്‍ ഇക്കുറി കേസുകളുടെ എണ്ണവും പിഴയും കുറഞ്ഞിട്ടുണ്ടെന്ന് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017ല്‍ 1,62,606 പേരില്‍ നിന്നായിരുന്നു 3,33,89,900 രൂപ ലഭിച്ചത്. അതായത് ഇത്തവണ പിഴയില്‍ 1.26 കോടി രൂപയാണ് കുറവുവന്നത്. 2016ല്‍ 2,01,085 പേരില്‍നിന്ന് 4,17,00,800 രൂപയും പിഴയായി ഈടാക്കിയിരുന്നു.

കേരളത്തിലെ 19 പൊലീസ് ജില്ലകളിലും റെയില്‍വേ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളാണിവ. പൊതുസ്ഥലത്ത് പുകവലിച്ചതിന് പുകവലി നിയന്ത്രണനിയമമായ കോട്പ (സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടൊബാകോ െപ്രാഡക്ട്‌സ്) പ്രകാരമാണ് കേസ് ചുമത്തി പിഴ ഈടാക്കിയിരിക്കുന്നത്. നേരത്തേ, പൊതുസ്ഥലങ്ങളില്‍നിന്ന് പുകവലിച്ചതിന് കോടതിയിലായിരുന്നു പിഴയടച്ചത്. നിലവില്‍ പൊലീസുകാര്‍ക്ക് തന്നെ പിഴ ഈടാക്കാം.

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതും നേരിട്ടോ അല്ലാതെയോ പുകയില ഉപഭോഗം പ്രോത്സാഹിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നതും 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും കോട്പ പ്രകാരം കുറ്റകരമാണ്.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത് എറണാകുളം സിറ്റി പൊലീസ് പരിധിയിലാണ്, 14,893 പേരില്‍നിന്നായി 25.80 ലക്ഷം രൂപ, ഏറ്റവും കുറവ് തിരുവനന്തപുരം, കൊല്ലം റൂറല്‍ ജില്ലകളിലാണ്.

18 വയസ്സിന് താഴെയുള്ളവര്‍ക്ക് ലഹരി ഉല്‍പന്നങ്ങള്‍ നല്‍കിയതിന് 657 പേര്‍ക്കെതിരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ലഹരി ഉല്‍പന്നങ്ങളുടെ കച്ചവടം നടത്തിയതിന് 3,513 പേര്‍ക്കെതിരെയും കേസെടുത്തു. ഈ വിഭാഗങ്ങളില്‍ യഥാക്രമം 3,73,750 രൂപ, 5,14,080 രൂപ എന്നിങ്ങനെ പിഴയായി ലഭിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018