Keralam

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വിഎസിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചിറ്റ്

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സര്‍ക്കാര്‍. കേസ് അട്ടിമറിക്കുകയാണെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാനിച്ചതാണ്. മറ്റൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ജനുവരിയിലാണ് കേസില്‍ വിഎസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. എതിര്‍കക്ഷിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രഹസ്യധാരണ ഉണ്ടാക്കിയെന്നാണ് വിഎസിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. അഡ്വ. വികെ രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ കേസ് അവസാനിപ്പിച്ചതിന് സര്‍ക്കാരായിരുന്നു അപ്പീല്‍ നല്‍കേണ്ടിയിരുന്നെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേസിലെ കീഴ്‌ക്കോടതി വിധി പുനഃപരിശോധിക്കണമെന്നായിരുന്നു വിഎസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.

അട്ടിമറിക്കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമായ കേസെന്നായിരുന്നു ഹൈക്കോടതിയുടെ കേസിനെക്കുറിച്ചുളള നിരീക്ഷണം.

റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നെടുത്ത കേസ് എഴുതി തള്ളിയതിനെതിരെ നല്‍കിയ ഹര്‍ജിയായിരുന്നു കോടതി പരിഗണിച്ചത്. നേരത്തെ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയേയും കെ.എ റൗഫിനേയും ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു.

കേസില്‍ നിന്ന് പി. കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ അട്ടിമറി നടത്തി സാക്ഷികളെയും ജഡ്ജിമാരെയും സ്വാധീനിച്ചുവെന്ന റഊഫ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 2011ല്‍ കോഴിക്കോട് ടൗണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണിത്.

2011 ജനുവരി 28ന് വാര്‍ത്താസമ്മേളനത്തിലാണ് റൗഫ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.അന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2017 ഡിസംബര്‍ 23ന് പൊലീസ് റിപ്പോര്‍ട്ട് സ്വീകരിച്ച് മജിസ്ട്രേട്ട് കോടതി കേസ് റദ്ദാക്കി ഉത്തരവിറക്കിയതിനെതിരെ വിഎസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയിലുള്ളത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തളളിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018