Keralam

‘എച്ച്‌ഐവി പകരുന്നത് വിവാഹേതര/ വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തിലൂടെ’; തെറ്റ് കടന്ന് കൂടി പത്താം ക്ലാസ് ജീവശാസ്ത്ര പാഠപുസ്തകം 

കേരളത്തിലെ പത്താം ക്ലാസ് സ്റ്റേറ്റ് സിലബസ് ജീവശാസ്ത്ര പാഠപുസ്തകത്തില്‍ എച്ച്ഐവി പകരുന്നതിന്റെ വിശദീകരണത്തില്‍ പറ്റിയ തെറ്റാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഏതൊക്കെ വഴിക്കാണ് എച്ച്ഐവി പടരുന്നത് എന്ന് പാഠപുസ്തകത്തില്‍ ചോദിക്കുന്നു. ശേഷം വൈറസ് പടരുന്നതിന് ഒരു കാരണമായി പുസ്തകത്തില്‍ പറയുന്നത് വിവാഹത്തിനു മുന്‍പോ, വിവാഹേതരമോ നടക്കുന്ന ലൈംഗിക ബന്ധം മൂലമാണെന്നാണ്.

പുസ്തകത്തില്‍ പറയുന്നത് പോലെ വിവാഹത്തിനു മുന്‍പോ വിവാഹേതരമോ നടക്കുന്ന ലൈംഗിക ബന്ധത്തിലൂടെ എച്ച്‌ഐവി പടരുന്നുണ്ട്. എന്നാല്‍ ഈ പാഠപുസ്തകം തയ്യാറാക്കിയവരോട് പാലക്കാട് ജില്ലയിലെ ജനറല്‍ മെഡിസിന്‍ പ്രക്ടീസ് ചെയ്യുന്ന ഡോക്ടര്‍ അരുണ്‍ ചോദിച്ച ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

അരുണ്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത പാഠപുസ്തകത്തിലെ താളുകളില്‍ നാലുതരത്തിലാണ് എച്ച്‌ഐവി പടരുന്നത് വിശദീകരിച്ചിരിക്കുന്നത്. എയ്ഡ്‌സ് ബാധിച്ചവര്‍ ഉപയോഗിച്ച സിറിഞ്ചോ സൂചിയോ ഉപയോഗിക്കുന്നതിലൂടെ, ശരീരദ്രവം മറ്റൊരാളുടെ ശരീരത്തിലെത്തുന്നതിലൂടെ, എച്ച്‌ഐവി ബാധിച്ച് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്, വിവാഹത്തിന് മുന്‍പ്/ വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ.

എന്നാല്‍ ഡോക്ടര്‍ അരുണ്‍ ചോദിക്കുന്നത്,ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ വിവാഹം കഴിച്ചവരാണോ അല്ലയോ എന്ന് വൈറസിന് എങ്ങനെ അറിയാന്‍ കഴിയും എന്നാണ്. പുസ്തകത്തില്‍ ചേര്‍ക്കേണ്ടിയിരുന്നത് ‘സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം’ അല്ലെങ്കില്‍ ‘എച്ച്‌ഐവി ബാധ ഉള്ളവരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം’ എന്നിങ്ങനെയാണെന്നും അരുണ്‍ നിര്‍ദേശിക്കുന്നു.

‘എച്ച്‌ഐവി പകരുന്നത് വിവാഹേതര/ വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തിലൂടെ’; തെറ്റ് കടന്ന് കൂടി പത്താം ക്ലാസ് ജീവശാസ്ത്ര പാഠപുസ്തകം 

സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എസ്‌സിഇആര്‍ടി) പുറത്തിറക്കിയ 2016 എഡിഷന്‍ പത്താം ക്ലാസ് ജീവശാസ്ത്ര പുസ്തകത്തിലെ പേജ് 60 ല്‍ ആണ് എച്ച്‌ഐവി പകരുന്നതിനെ കുറിച്ച് തെറ്റായ രീതിയില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

പുസ്തകത്തിലെ തെറ്റ് തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 2019 അക്കാദമിക്ക് വര്‍ഷം പുറത്തിറക്കുന്ന പുസ്തകത്തില്‍ തെറ്റ് തിരുത്തുമെന്നും എസ്‌സിഇആര്‍ടി റിസേര്‍ച്ച് ഓഫീസര്‍ ദ ന്യൂസ് മിനിറ്റിനോട് പറഞ്ഞു. കടന്ന് കൂടിയിട്ടുള്ള തെറ്റ് പരിശോധിച്ച് വരുകയാണ്. പുസ്തകത്തില്‍ ഉള്ളത് അത്തരത്തിലാണെങ്കിലും കുട്ടികള്‍ ആ രീതിയില്‍ ചിന്തിക്കുന്നില്ല.എങ്കിലും അടുത്ത അധ്യായന വര്‍ഷം മുതല്‍ തെറ്റ് തിരുത്തിയതിന് ശേഷമേ പുസ്തകങ്ങള്‍ പുറത്തിറക്കു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്റെ പ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന വൈറസാണ് എച്ചഐവി. എച്ച്‌ഐവി ബാധിച്ചവരില്‍ പ്രതിരോധ ശേഷി നഷ്ടപ്പെടുകയും നിസാരമായ മറ്റേതെങ്കിലും രോഗത്താല്‍ മരണം സംഭവിക്കുകയുമാണ് പതിവ്. പ്രതിരോധ ശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ട ശരീരത്തിന്റെ അവസ്ഥയാണ് എയ്ഡ്‌സ് എന്ന് വിളിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018