Keralam

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ചതിന് പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം; 6 മാസത്തിനകം തന്നെ പൂര്‍ത്തിയാക്കണം; ചാക്കിലെ പൂച്ച പുറത്തു ചാടിയെന്ന് കോടതി, 

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളെന്തിന് വിചാരണ വൈകിപ്പിക്കുന്നുവെന്ന് ചോദിച്ച കോടതി ചാക്കിലെ പൂച്ച പുറത്തു ചാടിയെന്നും പറഞ്ഞു.

കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശമാണ് ഇന്ന് രണ്ടാം പ്രതി മാര്‍ട്ടിന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് പ്രതിയുടെ ആവശ്യം കോടതി തള്ളി.

സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസ് ആണ് കേസ് വിസ്തരിക്കുക. സമീപ ജില്ലകളില്‍ ജില്ലാ ജഡ്ജിയുടെ പദവിയുള്ള വനിതാ ജഡ്ജി ഇല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക സിബിഐ കോടതിയിലെ ജഡ്ജിയായ ഹണി വര്‍ഗീസിനെ പരിഗണിച്ചത്. സ്ത്രീകള്‍ ഇരകളായ നിരവധി കേസുകളുണ്ടെന്നും അതിലെല്ലാം വനിതാ ജഡ്ജി വേണമെന്ന ആവശ്യം പ്രായോഗികമാകില്ലെന്നുമാണ് നടന്‍ ദിലീപിന്റെ അഭിഭാഷകന്റെ വാദം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി തീരുമാനം.

നിലവില്‍ കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസുകള്‍ സിബിഐ കോടതിക്ക് കൈമാറിയിരുന്നു. എന്നാല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രവും അനുബന്ധ രേഖകളുടെ പകര്‍പ്പും കൈമാറുകയുള്ളൂ. ഹൈക്കോടതി നിര്‍ദേശം വന്നതോടെ ഓഗസ്റ്റ് മാസത്തോടെ കേസിന്റെ വിചാരണ പൂര്‍ത്തിയാകും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018