Keralam

‘ഉമ്മന്‍ ചാണ്ടിയെ രാജ്യദ്രോഹത്തിന് ജയിലിലടക്കണം’, ‘പേര് ഉമ്മര്‍ ഖാന്‍ എന്ന്‌ മാറ്റണം’; വര്‍ഗീയ പരാമര്‍ശവുമായി എഎന്‍ രാധാകൃഷ്ണന്‍

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ രാജ്യദ്രോഹത്തിന് ജയിലിലടക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടി പാക് പ്രധാനമന്ത്രിയുടേയും പാക് പട്ടാളത്തിന്റെയും മെഗാഫോണായി. പാക് പ്രധാന മന്ത്രിയെ ഇത്രയും അംഗീകരിക്കാന്‍ എന്താണ് പ്രചോദനം? ഉമ്മന്‍ ചാണ്ടിക്ക് തീവ്രവാദികളുടേയും പാകിസ്താന്റെയും ഭാഷയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ പാകിസ്താന്‍ പിടിയിലകപ്പെട്ട വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാന സൂചകമായി മടക്കി അയക്കാന്‍ തീരുമാനിച്ച ഇമ്രാന്‍ ഖാന് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്ത ഉമ്മന്‍ചാണ്ടി ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ പുറത്തു വിടണമെന്നും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി നേതാവിന്റെ വര്‍ഗീയ പരാമര്‍ശമുണ്ടായിരിക്കുന്നത്.

രാജ്യദ്രോഹപരമായ ട്വീറ്റാണ് ഉമ്മന്‍ ചാണ്ടി നടത്തിയതെന്ന് രാധാകൃഷ്ണന്‍ ആരോപിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കിമാറ്റണം. കോടിയേരി ബാലകൃഷ്ണനെ ഉമ്മന്‍ ചാണ്ടി കടത്തിവെട്ടി. മതന്യൂനപക്ഷങ്ങളില്‍ ആശങ്ക പടര്‍ത്തുകയാണ് ലക്ഷ്യമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് മത ന്യൂനപക്ഷങ്ങളില്‍ അവിശ്വാസമുണ്ടോ? അദ്ദേഹത്തെ പുറത്താക്കുമോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൗരവത്തില്‍ ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ നിയമ നടപടികള്‍ ബിജെപി പരിഗണിക്കുമെന്നും എഎന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെയും ബാലകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തു വിടണമെന്നാവശ്യപ്പെട്ടവര്‍ക്കെതിരെ ബിജെപി നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ 300 പേര്‍ വരെ കൊല്ലപ്പെട്ടുവെന്ന് പറയുമ്പോഴും അന്താരാഷട്ര മാധ്യമങ്ങള്‍ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യ്ുന്നത്. തുടര്‍ന്നായിരുന്നു പ്രതിപക്ഷ കക്ഷികള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണമെടുത്തിട്ടില്ലെന്ന് വ്യോമസേന മേധാവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 250ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടത്. തെളിവാവശ്യപ്പെട്ടവര്‍ സൈന്യത്തെ സംശയിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും വാദം.

ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷം പാകിസ്താനെ പ്രതിനിധീകരിച്ച് സംസാരിക്കുകയാണെന്നും തന്നെ വിമര്‍ശിച്ച് പാകിസ്താന്റെ കയ്യടി നേടാനും ഇവര്‍ക്ക് കഴിഞ്ഞതായും മോഡി പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018