Keralam

കൊല്ലത്തെ ഐടിഐ വിദ്യാര്‍ഥിയുടെ കൊലപാതകം; വീട്ടില്‍ കയറി മര്‍ദ്ദിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കൊല്ലത്ത് വീട്ടില്‍ കയറി ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ഐടിഐ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊന്ന കേസില്‍ സിപിഐഎം നേതാവ് അറസ്റ്റില്‍. അരിനെല്ലൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയെയാണ് ചവറ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതിന്റെ പിതൃസഹോദരനാണ് സരസന്‍ പിള്ള.

രഞ്ജിത്തിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഘത്തില്‍ സരസന്‍ പിള്ളയുമുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ രഞ്ജിത്തിന്റെ കുടുംബവും അയല്‍വാസികളും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയുണ്ടായിരുന്നില്ല. സംഘത്തില്‍ ഏഴ് പേരുണ്ടായിരുന്നെന്നാണ് കൊല്ലപ്പെട്ട രഞ്ജിത്തിന്റെ മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ജയില്‍ വാര്‍ഡനെ മാത്രമേ അറസ്റ്റ് ചെയതിരുന്നുള്ളൂ.

ഗുരുതര പരുക്കേറ്റ് രഞ്ജിത്ത് ആശുപത്രിയില്‍ കഴിയുന്ന സമയത്ത് തന്നെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സരസന്‍പിള്ള ശ്രമിച്ചിരുന്നു. പിന്നീട് രഞ്ജിത് മരിച്ചതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ഇയാലെ കണ്ടെത്താത് വലിയ വിമര്‍ശനം ഉണ്ടാക്കിയിരുന്നു. രഞ്ജിത്തിന്റെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയും നല്‍കിയിരുന്നു. സരസന്‍ പിള്ളയെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതായി സിപിഐഎം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 16 നാണ് കൊല്ലം അരിനെല്ലൂര്‍ സ്വദേശിയായ രഞ്ജിത്തിനെ ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചത്. വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ ജയില്‍ വാര്‍ഡന്‍ വിനീതിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘമായിരുന്നു മര്‍ദിച്ചത്. ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

ആക്രമണത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും പരുക്കേറ്റിരുന്നു. കൊല്ലം താലൂക്ക് ആശുപത്രിയില്‍ വെച്ച് ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പെണ്‍കുട്ടിയെ അറിയില്ലെന്ന് മര്‍ദ്ദിച്ചവരോട് പലതവണ പറഞ്ഞെങ്കിലും ഇവര്‍ വീണ്ടും മര്‍ദ്ദനം തുടരുകയായിരുന്നു എന്ന് രഞ്ജിത്ത് ആശുപത്രിയില്‍ വച്ച് മൊഴി നല്‍കിയിരുന്നു. പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലും രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

കേസില്‍ പരാതിയുണ്ടായിട്ടും പൊലീസ് പ്രതിയെ പിടികൂടിയിരുന്നില്ല. ഫെബ്രുവരി 28നാണ് രഞ്ജിത് മരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തതും ജയില്‍ വാര്‍ഡന്‍ വിനീതിനെ അറസ്റ്റ് ചെയ്തതും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018