Keralam

‘എന്ത് കൊണ്ട് മൃതദേഹം കാണാന്‍ അനുവദിക്കുന്നില്ല?’; മാവോയിസ്റ്റ് നേതാവ് സിപി ജലീലിന്റെ കൊലപാതകത്തില്‍ സംശയമുണ്ടെന്ന് സഹോദരന്‍ സിപി റഷീദ്

വയനാട് വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടതില്‍ സംശയമുണ്ടെന്ന് സഹോദരന്‍ സിപി റഷീദ്. കൊല്ലപ്പെട്ടത് സിപി ജലീല്‍ തന്നെയാണെങ്കില്‍ അത് തന്റെ അനിയാനാണെന്നും എന്തുകൊണ്ട് മൃതദേഹം കാണാന്‍ അനുവദിക്കുന്നില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ സിപി റഷീദ് ഫേസ്ബുക്കില്‍ കുറിച്ചു.

കൊലപാതകത്തിൽ സംശയമുണ്ട് സഖാവ് .സി .പി ജലീൽ ആണെങ്കിൽ അദ്ദേഹം എന്റെ അനിയനാണ് .എന്ത് കൊണ്ട് ഡെഡ് ബോഡി എന്ന കാണാൻ അനുവതികുന്നില്ല

Posted by Rasheed Cp Cherucopalli on Wednesday, March 6, 2019

ഇന്നലെ രാത്രിയോടെയാണ് വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് പൊലീസും മാവോയിസ്റ്റുകളും ഏറ്റമുട്ടിയത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സംഘത്തില്‍ ആയുധധാരികളായ അഞ്ച് പേരുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ നാലര വരെ ഏറ്റുമുട്ടല്‍ നീണ്ടു നിന്നതായിട്ടാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വെടിവെയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്നും പൊലീസുകാര്‍ക്ക് പരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട തുക ഹോട്ടലില്‍ ഇല്ലാതെ വന്നതോടെ ജീവനക്കാരന്‍ എടിഎമ്മില്‍ നിന്നും പണം എടുത്ത് നല്‍കിയിരുന്നു. ഈ തുക സി പി ജലീലിന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖം മറച്ചാണ് സംഘം റിസോര്‍ട്ടിലെത്തിയത്.

റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ് നടക്കുകയായിരുന്നു. സംഘത്തിലെ മറ്റൊരാള്‍ക്കും വെടിയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018