Keralam

‘ഓപ്പറേഷന്‍ അനക്കോണ്ട’: മാവോയിസ്റ്റുകളെ നേരിട്ടത് ഡിസംബര്‍ മുതലുള്ള പ്രത്യേക നീക്കം വഴി; ഇനിയും തുടരുമെന്ന് കണ്ണൂര്‍ റേഞ്ച് ഐജി

വയനാട്ടില്‍ ആദിവാസി വീടുകളിലും ഊരുകളിലും മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം ഓപ്പറേഷന്‍ നടക്കുന്നുണ്ടായിരുന്നുവെന്ന് കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ. ‘ഓപ്പറേഷന്‍ അനക്കോണ്ട’ എന്ന പേരില്‍ മാവോയിസ്റ്റ് സാന്നിധ്യം പ്രത്യേകം നിരീക്ഷിച്ചു വരുകയായിരുന്നുവെന്നും ഇനിയും അത് തുടരുന്നെന്നും ഐജി പറഞ്ഞു.

ഇന്നലെ രാത്രിയില്‍ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ഐജിയുടെ പ്രതികരണം. ആദിവാസി വീടുകളില്‍ ഭീഷണിപ്പെടുത്തുക, രാത്രി ഭക്ഷണം ഉണ്ടാക്കിപ്പിക്കുക, പ്രളയത്തില്‍ അവര്‍ക്കു നല്‍കിയ അരി വരെ കൊണ്ടു പോകുക തുടങ്ങിയ പരാതികള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഡിസംബര്‍ മുതല്‍ നിരീക്ഷണം ശക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തില്‍ സംശയമുണ്ടെന്ന് സിപി ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സിപി റഷീദ് ആരോപിച്ചിട്ടുണ്ട്. ആദ്യം മൃതദേഹം കാണാന്‍ പൊലീസ് റഷീദിനെ അനുവദിച്ചിരുന്നില്ല. പിന്നീട് മൃതദേഹം കാണുകയും അത് ജലീല്‍ തന്നെയാണെന്നും റഷീദ് സ്ഥിരീകരിച്ചിട്ടുണ്ട്.

റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സംഘത്തില്‍ ആയുധധാരികളായ അഞ്ച് പേരുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നത്. മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട തുക ഹോട്ടലില്‍ ഇല്ലാതെ വന്നതോടെ ജീവനക്കാരന്‍ എടിഎമ്മില്‍ നിന്നും പണം എടുത്ത് നല്‍കിയിരുന്നു. ഈ തുക സി പി ജലീലിന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ് നടക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലര വരെ ഏറ്റുമുട്ടല്‍ നീണ്ടു നിന്നതായിട്ടാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വെടിവെയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്നും പൊലീസുകാര്‍ക്ക് പരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018