Keralam

വയനാട് മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ കൊലപാതകം; എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ 

റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ് നടക്കുകയായിരുന്നുവെന്നും ആദ്യം വെടിവെയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നുമായിരുന്നു കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ ഇന്നലെ പറഞ്ഞത്.

വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിപി ജലീല്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ, സാംസ്‌ക്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇവര്‍ ആവശ്യം ഉന്നയിച്ചത്.

പ്രസ്താവന

കഴിഞ്ഞ ദിവസം വയനാട് ജില്ലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി പി ജലീലിനെ കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതാണ്. ഈ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന സംശയം ബലപ്പെടുകയാണ്. ചാനലുകള്‍ക്ക് മുമ്പാകെ സംഭവം നടന്ന റിസോര്‍ട്ടിന്റെ മാനേജര്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലും മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളും ഇത്തരം സംശയങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നവയാണ്. ഗുജറാത്തിന് സമാനമായി വ്യാജ ഏറ്റുമുട്ടലുകളുടെ നാടായി കേരളം മാറുകയാണോ എന്ന ആശങ്കയാണ് വയനാട് കൊലപാതകം ഉയര്‍ത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതിനകം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമായി അവസാനിക്കുമെന്ന് നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക അന്വേഷണം തെളിയിച്ചിട്ടുള്ളതാണ്. നിലമ്പൂരില്‍ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടിന് എന്ത് സംഭവിച്ചു എന്നത് ഇന്നും ദുരൂഹമാണ്.

ഈ സാഹചര്യത്തില്‍ വയനാട് ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പിയുസിഎല്‍ ഢട സ്റ്റെയ്റ്റ് ഓഫ് മഹാരാഷ്ട്ര കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പോലീസുകാര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. കൂടാതെ ശബരിമല കേസില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനുള്ള ഭരണഘടന ബാധ്യത ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന സര്‍ക്കാര്‍ ഇക്കാര്യത്തിലും സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ ഇതേ നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു

മീന കന്തസാമി

ഗ്രോ വാസു

ബി ആര്‍ പി ഭാസ്‌കര്‍

ടി ടി ശ്രീകുമാര്‍

അലന്‍സിയര്‍

രേഖ രാജ്

കെ കെ രമ

എം എന്‍ രാവുണ്ണി

പി കെ പോക്കര്‍

കെ കെ കൊച്ച്

ഡോ. ബിജു

കെ ഇ എന്‍ കുഞ്ഞഹമ്മദ്

സണ്ണി എം കപിക്കാട്

കെ കെ ബാബുരാജ്

സി എസ് മുരളി

കെ. ടി. റാംമോഹന്‍

കെ പി സേതുനാഥ്

മൈത്രി പ്രസാദ്

നിഖില ഹെന്റി

ഉമ്മുള്‍ ഫായിസ

കെ. അഷ്‌റഫ്

വസിം ആര്‍ എസ്

കമാല്‍ വേങ്ങര

ജോണ്‍ തോമസ്

ചന്ദ്രമോഹന്‍ സത്യനാഥന്‍

അഡ്വ. ഭദ്രകുമാരി

തുഷാര്‍ നിര്‍മല്‍

സുല്‍ഫത്ത് എം

സുജ ഭാരതി

വിനില്‍ പോള്‍

എ എസ് അജിത് കുമാര്‍

ഹാഷിര്‍ മടപ്പള്ളി

അഡ്വ. ശാരിക പള്ളത്ത്,

ശ്രുതീഷ് കണ്ണാടി

സാദിഖ് പി കെ

അഡ്വ. അഹമ്മദ് ഫായിസ്

കെ എച്ച് നാസര്‍

രൂപേഷ് കുമാര്‍

റഈസ് ഹിദായ

മെഹര്‍ബാന്‍ മുഹമ്മദ്

ലുഖ്മാനുല്‍ ഹകീം

നോയല്‍ ജോര്‍ജ്

നിഷ ടി

അബ്ദുല്‍ കരീം യു കെ

അഫ്താബ് ഇല്ലത്ത്

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018