Keralam

‘ആദ്യം വെടിവെച്ചത് പൊലീസുകാര്‍’, ‘മാവോയിസ്റ്റുകളെത്തിയ വിവരം അറിയിച്ചിട്ടില്ല’; പൊലീസ് വാദം തള്ളി റിസോര്‍ട്ട് ജീവനക്കാര്‍

വയനാട്ടിലെ വൈത്തിരിയില്‍ പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യം മാവോയിസ്റ്റുകളാണ് വെടിയുതിര്‍ത്തത് എന്ന് പൊലീസ് വാദം തള്ളി റിസോര്‍ട്ട് ജീവനക്കാര്‍. ആദ്യം പോലീസുകാരാണ് വെടിവെച്ചതെന്നും മാവോയിസ്റ്റുകള്‍ എത്തിയ വിവരം പൊലീസിനെ അറിയിച്ചിട്ടില്ലെന്നും ഉപവന്‍ റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു.

റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ് നടക്കുകയായിരുന്നുവെന്നും ആദ്യം വെടിവെയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നുമായിരുന്നു കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ ഇന്നലെ പറഞ്ഞത്. ഇതിനെ തള്ളുന്നതാണ് റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ പറഞ്ഞു.

ജലീലിന്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണെന്ന് സഹോദരന്‍ സിപി റഷീദ് ഇന്നലെ ആരോപിച്ചിരുന്നു. ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് സഹോദരനായ ജിഷാദും വ്യക്തമാക്കിയിരുന്നു.സാധാരണ ഒരാള്‍ക്ക് പരുക്കു പറ്റിയാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയാണ് പതിവ്. എന്നാല്‍ ജലീലിന്റെ കാര്യത്തില്‍ അതുണ്ടായിട്ടില്ലെന്നും ജിഷാദ് പറഞ്ഞിരുന്നു.

വയനാട്ടില്‍ ആദിവാസി വീടുകളിലും ഊരുകളിലും മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേകം ഓപ്പറേഷന്‍ നടക്കുന്നുണ്ടായിരുന്നുവെന്ന് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 'ഓപ്പറേഷന്‍ അനക്കോണ്ട' എന്ന പേരില്‍ മാവോയിസ്റ്റ് സാന്നിധ്യം പ്രത്യേകം നിരീക്ഷിച്ചു വരുകയായിരുന്നുവെന്നും ഇനിയും അത് തുടരുന്നെന്നുമായിരുന്നു ഐജിയുടെ പ്രതികരണം.

റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തര്‍ക്കത്തിലെത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സംഘത്തില്‍ ആയുധധാരികളായ അഞ്ച് പേരുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നത്. മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട തുക ഹോട്ടലില്‍ ഇല്ലാതെ വന്നതോടെ ജീവനക്കാരന്‍ എടിഎമ്മില്‍ നിന്നും പണം എടുത്ത് നല്‍കിയിരുന്നു. ഈ തുക സി പി ജലീലിന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

വെടിവെപ്പില്‍ വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വാഹനത്തിനും കേടുപാടുണ്ടായി. എകെ. 47 പോലുള്ള തോക്കുപയോഗിച്ചാണ് മാവോവാദികള്‍ പൊലീസിനുനേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കൊല്ലപ്പെട്ട ജലീലിന്റെ കൈയില്‍നിന്ന് നാടന്‍ തോക്കാണ് കണ്ടെടുത്തിരിക്കുന്നത്.

പിന്നില്‍ നിന്നാണ് സിപി ജലീലിന് വെടിയേറ്റിരിക്കുന്നത്. റിസോര്‍ട്ടിനുപുറത്ത് നിര്‍മിച്ച വാട്ടര്‍ഫൗണ്ടന് സമീപം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പിറകില്‍നിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനു സമീപം തുളച്ച് കടന്നുപോയ നിലയിലായിരുന്നു. കൈക്കും വെടിയേറ്റിട്ടുണ്ട്. മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് നടക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018