Keralam

സംവിധായകന്‍ പ്രിയനന്ദനന് ഡല്‍ഹിയില്‍ ഭീഷണി, തലസ്ഥാനത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് സംഘ് പരിവാര്‍,  സംവാദ പരിപാടി അലങ്കോലപ്പെടുത്തി  

ഡൽഹിയിൽ സംവിധായകന്‍ പ്രിയനന്ദന്‍ പങ്കെടുക്കാനിരുന്ന പരിപാടിയിൽ സംഘപരിവാർ അനുകൂലികളുടെ അതിക്രമവും ഭീഷണിയും.

ഡൽഹിയിലെ കേരളാ ക്ലബ് സാഹിത്യസഖ്യം പ്രിയനന്ദനുമായി നടത്താന്‍ തീരുമാനിച്ച സംവാദ പരിപാടിയാണ് സംഘപരിവാര്‍ അനുകൂലികൾ അലങ്കോലപ്പെടുത്തിയത്. പ്രിയനന്ദന്‍ സംവിധാനം ചെയ്ത സൈലന്‍സര്‍ സിനിമയുടെ ഭാഗമായാണ് സംവാദം നിശ്ചയിച്ചത്. എന്നാല്‍ ചര്‍ച്ചയുടെ ആമുഖം അവതരിപ്പിച്ചതിന് പിന്നാലെ ശബരിമല വിഷയത്തില്‍ പ്രിയനന്ദന്‍ സ്വീകരിച്ച നിലപാടിനെ എതിര്‍ത്ത് 20ഓളം പേര്‍ ചേര്‍ന്ന് ചര്‍ച്ച തടസ്സപ്പെടുത്തി.

കുഴപ്പമുണ്ടാക്കരുതെന്ന സംഘാടകരുടെ അഭ്യര്‍ത്ഥന ചെവികൊള്ളാന്‍ തയ്യാറാകാഞ്ഞ സംഘപരിവാറുകള്‍ സംഘാടകരെ കയ്യേറ്റവും ചെയ്തു. വിമാനം വൈകിയത് മൂലം പ്രിയനന്ദന്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നില്ല. എത്തിയിരുന്നെങ്കില്‍ പ്രിയനന്ദനെതിരെ ഭീഷണി ഉയർത്താൻ ആയിരുന്നു ഇവരുടെ നീക്കം.

സംവിധായകനെതിരെ ഇവര്‍ കൊലവിളിയും നടത്തി. പ്രിയനന്ദനെ ദില്ലിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ ഫിലിം ഡിവിഷനില്‍ നടക്കാനിരിക്കുന്ന സിനിമാ പ്രദര്‍ശനവും സംവാദവും അലങ്കോലപ്പെടുത്തുമെന്നും വെല്ലുവിളിച്ചു.

കേരളക്ലബിൽ പ്രദര്‍ശനത്തിനൊരുക്കിയ കാര്‍ട്ടൂണുകളും പ്രിയനന്ദന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ കോപ്പികളും സംഘപരിവാറുകാര്‍ അനുകൂലികൾ കീറിയെറിഞ്ഞു. ബിജെപിയെ വിമർശിക്കുന്ന കാർട്ടൂൺ ദൈവ നിന്ദയാണെന്ന് ആരോപിചായിരുന്നു അഴിഞ്ഞാട്ടം. ഏറെ നാൾ മുന്പെ പ്രദർശനത്തിനായി വച്ചതാണ് ഈ കാർട്ടൂൺ.

നാളെ പ്രിയനന്ദനന്റെ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം ഡല്‍ഹിയില്‍ നടക്കാനിരിക്കയാണ്. ഇതിനെതിരെയും സംഘ്പരിവാറിന്റെ ഭീഷണിയുണ്ട്.

രണ്ട് മാസം മുമ്പ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രിയനന്ദനെ അദ്ദേഹത്തിന്റെ വീട്ടില്‍ കയറി ആക്രമിച്ചിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018