Keralam

പിവി അന്‍വറും ജോയ്‌സ് ജോര്‍ജും ഇടത് സ്വതന്ത്രര്‍; പതിനാറ് സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മത്സരിക്കുന്ന 16 മണ്ഡലങ്ങളില്‍ 14 സിപിഐഎം സ്ഥാനാര്‍ഥികളും രണ്ട് സീറ്റില്‍ സ്വതന്ത്രരുമാണ് മത്സരിക്കുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എകെജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

നേരത്തെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാതിരുന്ന പൊന്നാനി മണ്ഡലത്തില്‍ പിവി അന്‍വര്‍ എംഎല്‍എ ഇടത് സ്വതന്ത്രനായി മത്സരിക്കും. പിവി അന്‍വറിന് പകരം മറ്റ് പേരുകള്‍ പരിഗണിച്ചെങ്കിലും ഒടുവില്‍ അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ഥിയാക്കി നിശ്ചയിക്കുകയായിരുന്നു. ആറ് സിറ്റിംഗ് എംപിമാരും നാല് എംഎല്‍എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരുമാണ് ഇത്തവണത്തെ സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.

അരൂര്‍ എംഎല്‍എ എഎം ആരിഫ് ആലപ്പുഴയിലും ആറന്മുള എംഎല്‍എ വീണ ജോര്‍ജ് പത്തനംതിട്ടയിലും കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ്കുമാര്‍ കോഴിക്കോട്ടും നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ പൊന്നാനിയിലും ജനവിധി തേടും. പൊന്നാനിയില്‍ പിവി അന്‍വര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും. ബാക്കി നാലു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സിപിഐ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

എല്‍ഡിഎഫിന്റെ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം -സി ദിവാകരന്‍ (സിപിഐ)

ആറ്റിങ്ങല്‍ - എ സമ്പത്ത് (സിപിഐ എം)

കൊല്ലം- കെ എന്‍ ബാലഗോപാല്‍ (സിപിഐ എം)

പത്തനംതിട്ട - വീണ ജോര്‍ജ്ജ് (സിപിഐ എം)

മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സിപിഐ)

ആലപ്പുഴ - എ എം ആരിഫ് (സിപിഐ എം)

ഇടുക്കി - ജോയിസ് ജോര്‍ജ്ജ് (സിപിഐ എം സ്വത.)

കോട്ടയം - വി എന്‍ വാസവന്‍ (സിപിഐ എം)

എറണാകുളം - പി രാജീവ് (സിപിഐ എം)

ചാലക്കുടി - ഇന്നസെന്റ് (സിപിഐ എം സ്വത.)

തൃശൂര്‍ - രാജാജി മാത്യു തോമസ് (സിപിഐ)

ആലത്തൂര്‍ - പി കെ ബിജു (സിപിഐ എം)

പാലക്കാട് - എം ബി രാജേഷ് (സിപിഐ എം)

പൊന്നാനി - പി വി അന്‍വര്‍ (സിപിഐ എം സ്വത.)

മലപ്പുറം - വി പി സാനു (സിപിഐ എം)

കോഴിക്കോട് - എ പ്രദീപ് കുമാര്‍ (സിപിഐ എം)

വടകര - പി ജയരാജന്‍ (സിപിഐ എം)

വയനാട് - പി പി സുനീര്‍ (സിപിഐ)

കണ്ണൂര്‍ - പി കെ ശ്രീമതി (സിപിഐ എം)

കാസര്‍കോട് - കെ പി സതീഷ് ചന്ദ്രന്‍ (സിപിഐ എം)

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018