Keralam

അനുകൂലവിധി നേടാന്‍ ജഡ്ജിയമ്മാവന്‍ കോവിലില്‍ അടനേദ്യവുമായി ദിലീപ്; ക്ഷേത്രദര്‍ശനത്തിന്റെ ചിത്രമെടുത്തവരെ കൈയ്യേറ്റം ചെയ്ത് ഫാന്‍സ്  

Kanjirappilly News
ദിലീപ്
ദിലീപ്

ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലില്‍ നടനും നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുമായ ദീലിപീന്റെ രാത്രി സന്ദര്‍ശനം. വെള്ളിയാഴ്ച്ച രാത്രി എട്ട് മണിയോടെ ക്ഷേത്രത്തിലെത്തിയ ദിലീപ് പ്രധാന വഴിപാടായ അടനേദ്യവും കരിക്ക് അഭിഷേകവും നടത്തി.

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രാജാവിന്റെ കാലത്ത് തിരുവതാംകൂറില്‍ കോടതി ജഡ്ജിയായിരുന്ന തിരുവല്ല തലവടി രാമവര്‍മപുരത്തുമഠം ഗോവിന്ദപ്പിള്ളയെയാണ് ജഡ്ജിയമ്മാവനായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ജഡ്ജിയമ്മാവനെ പ്രാര്‍ത്ഥിച്ചാല്‍ കേസുകളില്‍ അനുകൂല കോടതിവിധിയുണ്ടാകുമെന്നാണ് വിശ്വാസം.

ദിലീപ് ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചവരെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രാദേശികചാനലിലെ മാധ്യമപ്രവര്‍ത്തകരേയും ദിലീപ് ഫാന്‍സ് തടഞ്ഞു. ദിലീപിന്റെ ചിത്രമെടുത്ത കുട്ടികളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോകള്‍ മായ്ച്ചു കളഞ്ഞു. മാധ്യമങ്ങളില്‍ ദിലീപിന്റെ ക്ഷേത്ര സന്ദര്‍ശനം വാര്‍ത്തായാകാതിരിക്കാനായിരുന്നു ആരാധകരുടേയും കൂട്ടാളികളുടേയും ഭീഷണി. ദര്‍ശനം കഴിഞ്ഞ് ദിലീപ് പുറത്തിറങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. തുടര്‍ന്ന് സെല്‍ഫിയെടുക്കണമെന്ന ഒരു വിഭാഗം ചെറുപ്പക്കാരുടെ ആവശ്യത്തിന് ദിലീപ് വഴങ്ങി.

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ ദിലീപ് റിമാന്‍ഡിലായിരിക്കേ സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നടത്താനെത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018