Keralam

കുമ്മനമല്ല, നരേന്ദ്രമോഡി വന്ന് നിന്നാലും തിരുവനന്തപുരത്ത് ജയിക്കില്ലെന്ന് കോടിയേരി; ‘എംഎല്‍എമാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല, ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ ആത്മവിശ്വാസമുണ്ട്’

മോഡി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റി ഒരു മതനിരപേക്ഷ സര്‍ക്കാര്‍ വരണമെങ്കില്‍ ഇടതുപക്ഷം കൂടുതല്‍ സീറ്റ് നേടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എംഎല്‍എമാര്‍ മത്സരിക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ആത്മവിശ്വാസമുണ്ടെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കവെ കോടിയേരി പറഞ്ഞു.

2004ല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ഉണ്ടായിരുന്നില്ല. അന്ന് 18 സീറ്റ് നേടിയാണ് എല്‍ഡിഎഫ് വിജയിച്ചത്. ആ വിജയമാണ് കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാരിനെ ഭരണത്തിലേറ്റിയത്. ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ദ്ധിപ്പിക്കാനുണ്ടെന്നും അതിന് യോജിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. 20 മണ്ഡലങ്ങളിലും യുഡിഎഫുമായാണ് എല്‍ഡിഎഫ് മല്‍സരിക്കുന്നത്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ മത്സരിച്ചതുകൊണ്ട് ജയിക്കാന്‍ പോകുന്നില്ല. എന്തിനാണ് കുമ്മനത്തെ ബുദ്ധിമുട്ടിക്കുന്നത്. വേണമെങ്കില്‍ നരേന്ദ്രമോഡി മല്‍സരിക്കട്ടെ അല്ലെങ്കില്‍ അമിത് ഷാ വന്ന് മല്‍സരിക്കട്ടെ . എന്നാലും ബിജെപി ജയിക്കില്ല.   
കോടിയേരി ബാലകൃഷ്ണന്‍

വിജയം ഉറപ്പിച്ച രണ്ട് മണ്ഡലങ്ങളിലാണ് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളതെന്നും വടകര മണ്ഡലത്തില്‍ പി ജയരാജന്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു.

ഒരു കേസില്‍ രണ്ടുവര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടാല്‍ മാത്രമെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കൂ. കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത് മല്‍സരിക്കുന്നതിന് തടസ്സമല്ല. വീട്ടില്‍ നില്‍ക്കുമ്പോഴാണ് പി ജയരാജനെ ആര്‍എസ്എസുകാര്‍ അക്രമിച്ച് കൈ വെട്ടിമാറ്റിയത്. അക്രമ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്നവര്‍ പി ജയരാജന് വോട്ട് ചെയ്യണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

16 മണ്ഡലങ്ങളില്‍ 14 സിപിഐഎം സ്ഥാനാര്‍ഥികളും രണ്ട് സീറ്റില്‍ സ്വതന്ത്രരുമാണ് സിപിഐഎമ്മിനായി മത്സരിക്കുക.ആറ് സിറ്റിംഗ് എംപിമാരും നാല് എല്‍എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരുമാണ് ഇത്തവണത്തെ സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.

അരൂര്‍ എംഎല്‍എ എഎം ആരിഫ് ആലപ്പുഴയിലും ആറന്മുള എംഎല്‍എ വീണ ജോര്‍ജ് പത്തനംതിട്ടയിലും കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ്കുമാര്‍ കോഴിക്കോട്ടും നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ പൊന്നാനിയിലും ജനവിധി തേടും. പൊന്നാനിയില്‍ പിവി അന്‍വര്‍ എംഎല്‍എയും, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജും ഇടത് സ്വതന്ത്രരായി മത്സരിക്കും. ബാക്കി നാലു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സിപിഐ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

എല്‍ഡിഎഫിന്റെ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം -സി ദിവാകരന്‍ (സിപിഐ)

ആറ്റിങ്ങല്‍ - എ സമ്പത്ത് (സിപിഐ എം)

കൊല്ലം- കെ എന്‍ ബാലഗോപാല്‍ (സിപിഐ എം)

പത്തനംതിട്ട - വീണ ജോര്‍ജ്ജ് (സിപിഐ എം)

മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സിപിഐ)

ആലപ്പുഴ - എ എം ആരിഫ് (സിപിഐ എം)

ഇടുക്കി - ജോയിസ് ജോര്‍ജ്ജ് (സിപിഐ എം സ്വത.)

കോട്ടയം - വി എന്‍ വാസവന്‍ (സിപിഐ എം)

എറണാകുളം - പി രാജീവ് (സിപിഐ എം)

ചാലക്കുടി - ഇന്നസെന്റ് (സിപിഐ എം സ്വത.)

തൃശൂര്‍ - രാജാജി മാത്യു തോമസ് (സിപിഐ)

ആലത്തൂര്‍ - പി കെ ബിജു (സിപിഐ എം)

പാലക്കാട് - എം ബി രാജേഷ് (സിപിഐ എം)

പൊന്നാനി - പി വി അന്‍വര്‍ (സിപിഐ എം സ്വത.)

മലപ്പുറം - വി പി സാനു (സിപിഐ എം)

കോഴിക്കോട് - എ പ്രദീപ് കുമാര്‍ (സിപിഐ എം)

വടകര - പി ജയരാജന്‍ (സിപിഐ എം)

വയനാട് - പി പി സുനീര്‍ (സിപിഐ)

കണ്ണൂര്‍ - പി കെ ശ്രീമതി (സിപിഐ എം)

കാസര്‍കോട് - കെ പി സതീഷ് ചന്ദ്രന്‍ (സിപിഐ എം)

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018