Keralam

ഹൈവേകളില്‍ പട്രോള്‍ ടീമിന്റെ പിടിച്ചുപറി; വിജിലന്‍സിനെ കണ്ട് പൊലീസുദ്യോഗസ്ഥരെ റോഡിലാക്കി ഡ്രൈവര്‍ പാഞ്ഞു

സംസ്ഥാനത്ത് റോഡുകളില്‍ ഹൈവേ പട്രോള്‍ ടീം അനധികൃതമായി വാഹന ഡ്രൈവര്‍മാരില്‍ നിന്ന് പണം വാങ്ങുന്നതായി കണ്ടെത്തല്‍. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍സ് വിഭാഗം നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷാ, ട്രക്കുകള്‍ തുടങ്ങിയവയില്‍ നിന്ന് ഹൈവേ പട്രോള്‍ ടീം കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയതെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ പട്രോള്‍ ടീമില്‍ നിന്ന് വാഹനങ്ങളില്‍ നിന്ന് കൈക്കൂലി പണം കണ്ടെടുത്തു. വാഹനത്തിലെ മാറ്റിനടിയിലും സിഗരറ്റ് പാക്കറ്റിനകത്തും മറ്റുമായി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെടുത്തത്.

ഹൈവേകളില്‍ പട്രോള്‍ ടീമിന്റെ പിടിച്ചുപറിയാണ് നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അനധികൃതമായി പിടിച്ചെടുത്ത ആധാര്‍ കാര്‍ഡുകളും ഡ്രൈവിങ്ങ് ലൈസന്‍സുകളുമെല്ലാം പട്രോള്‍ ടീമിന്റെ വാഹനങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

നെയ്യാറ്റിന്‍കരയില്‍ വിജിലന്‍സ് പരിശോധനയ്ക്കിടെ പട്രോള്‍ ടീമിന്റെ വാഹന ഡ്രൈവര്‍ ഉദ്യോഗസ്ഥരെ സ്ഥലത്തുപേക്ഷിച്ച് കടന്നു. പിന്നീട് വാഹനം കണ്ടെത്തിയെങ്കിലും കൈക്കൂലി പണം മാറ്റിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018