Keralam

എന്‍കെ പ്രേമചന്ദ്രന്‍ ബിജെപിയിലേക്ക് പോകുമെന്ന പരാമര്‍ശം; കോടിയേരിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ആര്‍എസ്പിയുടെ പരാതി

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍കെ പ്രേമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് പോകുമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

കോടിയേരി ബാലകൃഷ്ണന്‍, മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ഥി കെഎന്‍. ബാലഗോപാല്‍ എന്നിവര്‍ക്കെതിരെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായി ആര്‍എസ്പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോണ്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം ഞായറാഴ്ച കൊല്ലത്ത് ബാലഗോപാലിനൊപ്പം കോടിയേരി മാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് പരാതിക്കിടയാക്കിയത്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്ന ആദ്യ പരാതിയാണിത്.

വോട്ടു ചോദിക്കുമ്പോള്‍ ഇത് പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. ഒരുനുണ പലതവണ ആവര്‍ത്തിക്കുന്ന ഗീബല്‍സിയന്‍ തന്ത്രമാണ് സിപിഐഎം പയറ്റുന്നതെന്നും ഇത് പലതവണ അവര്‍ പരീക്ഷിച്ച് വിജയിച്ചതാണെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സിആര്‍ മഹേഷിനെയും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിനെയും സംഘിയെന്ന് ആരോപിച്ചിരുന്നു. അത് അവരുടെ പരാജയത്തിന് ഇത് കാരണമായെന്നും ഷിബു ബേബിജോണ്‍ കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018