Keralam

കോട്ടയം സീറ്റില്‍ പാളിച്ച ആഗ്രഹിക്കുന്നില്ലെന്ന് ബെന്നി ബെഹനാന്‍; തര്‍ക്ക പരിഹാരത്തിന് കോണ്‍ഗ്രസ് ഇടപെടുമെന്ന് ഉമ്മന്‍ ചാണ്ടി   

കോട്ടയം ലോക്‌സഭാ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കേരള കോണ്‍ഗ്രസിലുണ്ടായ ഇനി തര്‍ക്കം എത്രയും വേഗത്തില്‍ പരിഹരിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. വിഷയത്തില്‍ മുന്നണി നേതൃത്വം അടിയന്തരമായി ഇടപെടും. പ്രശ്നം ഗൗരവമായി തന്നെയാണ് മുന്നണി കാണുന്നതെന്നും കോട്ടയം സീറ്റിന്റെ കാര്യത്തില്‍ പാളിച്ച ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് വിജയപ്രതീക്ഷയില്‍ മുന്‍പന്തിയില്‍ കാണുന്ന കോട്ടയം സീറ്റിന്റെ കാര്യത്തില്‍ പാളിച്ച ആഗ്രഹിക്കുന്നില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറിയ്ക്ക് പരിഹാരം കാണുമെന്നും, സീറ്റ് തര്‍ക്കം ഗൗരവമുള്ളതെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും അറിയിച്ചിട്ടുണ്ട്.

എത്രയും വേഗത്തില്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ പി ജെ ജോസഫും കെ എം മാണിയും തയ്യാറാകണം. പ്രശ്ന പരിഹാരം ആദ്യം ഉണ്ടാകേണ്ടത് കേരളാ കോണ്‍ഗ്രസിനകത്ത് തന്നെയാണ്. കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടും. സാധാരണ ഗതിയില്‍ മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. പക്ഷെ ഇതൊരു പ്രത്യേക സാഹചര്യമണ്.
ഉമ്മന്‍ചാണ്ടി

പിജെ ജോസഫിന് ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി എം ജോര്‍ജ് ഇന്ന് രാവിലെ രാജിവെച്ചിരുന്നു. രണ്ടു പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടയാളെ തന്നെ സ്ഥാനാര്‍ഥിയാക്കിത് സിപിഐഎമ്മിനെ സഹായിക്കാനാണെന്നും കെ എം മാണിയുടെ പേരിലുള്ള അഴിമതി കേസും മകന്‍ ജോസ് കെ മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പറഞ്ഞു കൊണ്ടായിരുന്നു പി എം ജോര്‍ജിന്റെ രാജി.

കോട്ടയത്ത് മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ച പി ജെ ജോസഫിനെ തള്ളി തോമസ് ചാഴികാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നാടകീയമായ രംഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമായിരുന്നു തോമസ് ചാഴികാടന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇതിനിടെ മുന്നോട്ടുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി പി ജെ ജോസഫ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അല്‍പസമയത്തിനകം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയത്ത് വിമതനായി മത്സരിക്കാനുള്ള നീക്കമാണ് പി ജെ ജോസഫ് നടത്തുന്നതെന്നാണ് സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018