Keralam

കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; പ്രതിഷേധമറിയിച്ച് ജോസഫ്; വകവെയ്ക്കാതെ മാണി

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ജോസഫ് ഗ്രൂപ്പിന്റെ എതിര്‍പ്പു മറികടന്ന് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധമറിയിച്ച് പിജെ ജോസഫ്. തന്നെ ഒഴിവാക്കിയുളള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കടുത്ത അമര്‍ഷമുണ്ടെന്നും മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളാണെന്ന് പറഞ്ഞാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. പാര്‍ട്ടിയുടെ തീരുമാനം നീതിപൂര്‍വ്വമല്ലെന്നും തന്റെ നിലപാട് യുഡിഎഫ്. നേതാക്കളെ അറിയിക്കുമെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരള കോണ്‍ഗ്രസ്(എം) കോട്ടയത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് പിജെ ജോസഫ് പരസ്യമായി അറിയിച്ചിരുന്നുവെങ്കിലും വേണ്ടെന്നായിരുന്നു മാണി വിഭാഗത്തിന്റെ തീരുമാനം. എന്നാല്‍ ജോസഫ് കടുംപിടുത്തം തുടര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍കൊണ്ടാണെന്ന് നടപടിയെന്നാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടെ വിശദീകരണം. എല്ലാവരുടെയും പിന്തുണ തോമസ് ചാഴിക്കാടന് ലഭിക്കും. പി.ജെ ജോസഫ് ഉന്നതനായ നേതാവാണ്. അദ്ദേഹം ഈ തീരുമാനം ഉള്‍കൊള്ളും. ജോസഫുമായും മറ്റ് നേതാക്കന്മാരുമായും താന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കെ.എം മാണി ഇന്നലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം പറഞ്ഞു.

ജോസഫ് മത്സരിക്കാതിരിക്കാനായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കേണ്ടതില്ലെന്നും ജയസാധ്യതയുള്ള അനേകം നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നു കാണിച്ച് പാര്‍ട്ടി ജില്ലാ ഘടകം ഇന്നലെ പ്രസ്താവനയിറിക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018