Keralam

‘ഇവിടെ നമാസും ഹോളിയും സാധ്യമാണ്’; സര്‍ഫ് എക്‌സല്‍ പരസ്യത്തെ അഡ്മിഷന്‍ കാമ്പയിന് ഉപയോഗിച്ച് അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍  

സംഘ്പരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം നേരിട്ട പ്രമുഖ ഡിറ്റര്‍ജന്റ് കമ്പനിയായ സര്‍ഫ് എക്‌സലിന്റെ പുതിയ പരസ്യത്തിന് ജനപിന്തുണ കൂടി വരുകയാണ്. സംഘ്പരിവാറിന്റെ ആക്രമണത്തിനും വിദ്വേഷ പ്രചരണത്തിനുമിടയില്‍ കുട്ടികളുടെ ചിത്രം പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ആലപ്പുഴയിലെ ഒരു സ്വകാര്യ സ്‌കൂള്‍.

ആലപ്പുഴ നീര്‍ക്കുന്നത്തെ ‘അല്‍ ഹുദ ഇംഗ്ലീഷ് സ്‌കൂളാ’ണ് അടുത്ത അധ്യയനവര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കായി മതസൗഹാര്‍ദ സന്ദേശം പകരുന്ന കുട്ടികളുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഹോളി ആഘോഷങ്ങള്‍ക്കിടയിലൂടെ സൈക്കിളില്‍ ഒരുമിച്ച് വരുന്ന രണ്ട് കുട്ടികളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് സ്‌കൂളിന്റെ പരസ്യം.

‘ഇവിടെ നമാസും ഹോളിയും സാധ്യമാണ്’; സര്‍ഫ് എക്‌സല്‍ പരസ്യത്തെ അഡ്മിഷന്‍ കാമ്പയിന് ഉപയോഗിച്ച് അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍  

സര്‍ഫ് എക്‌സലിനും പരസ്യം നിര്‍മിച്ച കമ്പനിയ്ക്കുമെതിരെ വിദ്വേഷപ്രചരണവുമായി എത്തിയ ഹിന്ദുത്വവാദികളെ തകര്‍ക്കുന്ന തരത്തിലായിരുന്നു പരസ്യത്തിന് ലഭിച്ച ജനപിന്തുണ. പരസ്യം ഹിന്ദുവിരുദ്ധമാണെന്നും ഹോളിയെ മോശമായി ചിത്രീകരിക്കുകയാണെന്നും ആരോപിച്ച് സംഘ്പരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചതോടെയാണ് വീഡിയോ ട്രെന്‍ഡിങ് ആയത്.

കുട്ടികളെ 'ലവ് ജിഹാദ്' പരസ്യത്തിന് ഉപയോഗിച്ചു എന്നുവരെ ചിലര്‍ ആരോപിച്ചു. വിദ്വേഷപ്രചരണവുമായി എത്തിയ ഹിന്ദുത്വവാദികള്‍ ബോയ്‌കോട്ട് സര്‍ഫ് എക്‌സല്‍ ക്യാംപെയ്‌നുകള്‍ ആരംഭിച്ചെങ്കിലും മതസൗഹാര്‍ദ്ദ സന്ദേശം പകരുന്ന പരസ്യം ഇത് വരെ കണ്ടത് 10 മില്യണിലധികം ആളുകളാണ്.

ഫേസ്ബുക്കില്‍ മലയാളികള്‍ അടക്കമുള്ള വലിയൊരു വിഭാഗം സര്‍ഫ് എക്സല്‍ പരസ്യത്തിലെ 'നിറങ്ങള്‍ നമ്മെ ഒന്നിപ്പിക്കട്ടെ' എന്ന ആശയത്തിന് ഒപ്പമായിരുന്നു നിന്നത്. അത് തെളിയിക്കുന്നതാണ് പുതിയ പരസ്യത്തിന് ലഭിക്കുന്ന സ്വീകാര്യതയും.

മുംബൈയിലെ ലൊവെ ലിന്റാസ് എന്ന പരസ്യ ഏജന്‍സിയായിരുന്നു പരസ്യം ഒരുക്കിയത്. കമ്പനിയുടെ റീജിയണല്‍ ക്രിയേറ്റീവ് ഓഫീസര്‍ കാര്‍ലോസ് പെരേരയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരസ്യത്തിന്റെ ആശയം വികസിപ്പിച്ചെടുത്തത്. കാര്‍ലോസ് പെരേരയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ഉള്‍പ്പെടെ ആഹ്വാനം ഉണ്ടായിരുന്നുവെങ്കിലും അതിലൊന്നും യാതൊരു കുലുക്കവുമില്ലാതെയാണ് കമ്പനി മുന്നോട്ട് പോകുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018