Keralam

‘ദയവ് ചെയ്ത് തിരിച്ചുവരരുത്’; ടോം വടക്കന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ടോം വടക്കന്‍  
ടോം വടക്കന്‍  

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ മുന്‍ എഐസിസി സെക്രട്ടറി ടോം വടക്കനെതിരെ കനത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴെ രൂക്ഷ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

‘ദയവ് ചെയ്ത് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരരുത്, എത്ര പണം കിട്ടി? ഉളുപ്പുണ്ടോ? നാളെ ദുഖിക്കും, മാലിന്യങ്ങള്‍ ഒഴുകി സെപ്റ്റിക് ടാങ്കില്‍ തന്നെയെത്തും, നന്ദി..താങ്കള്‍ക്ക് പറ്റിയ പാര്‍ട്ടി അതുതന്നെയാണ്, കോണ്‍ഗ്രസിന് ഒരു വോട്ട് നഷ്ടപ്പെട്ടു, കേരളത്തില്‍ വരുമ്പോള്‍ ആ വി വി രാജേഷിന്റെ മുന്നില്‍ ചെന്ന് പെട്ടേക്കരുത്. പണ്ടത്തെ 15 ലക്ഷം, ഈ മാന്‍ഡ്രേക്കിന് നിങ്ങള്‍ക്ക് തന്നിരിക്കുന്നു സന്തോഷപൂര്‍വ്വം സ്വീകരിച്ചാലും, കോണ്‍ഗ്രസിന് ഒരു വോട്ട് ബിജെപിക്ക് ഒരു എംപി, മണ്ണ് കൊത്താന്‍ പറ്റാത്ത കൈക്കോട്ട് അവസാനം നമ്മള്‍ ചാണകം കോരാന്‍ ഉപയോഗിക്കാറുണ്ട്’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഫേസ്ബുക്ക് അക്കൗണ്ടില്‍ ടോം വടക്കന്‍ ഇപ്പോഴും 'സെക്രട്ടറി അറ്റ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' ആണ്. ഇത് തിരുത്തണമെന്നും രോഷാകുലരായ ചില പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുന്നുണ്ട്. എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന മോഡി വാഗ്ദാനത്തേക്കുറിച്ച് ടോം വടക്കനും ബിജെപി നേതാവ് വി വി രാജേഷും ചാനല്‍ചര്‍ച്ചയില്‍ വാഗ്വാദം നടത്തുന്ന വീഡിയോയും കമന്റായി എത്തി.

‘ദയവ് ചെയ്ത് തിരിച്ചുവരരുത്’; ടോം വടക്കന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
‘ദയവ് ചെയ്ത് തിരിച്ചുവരരുത്’; ടോം വടക്കന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018