Keralam

‘അല്ലെങ്കില്‍ ഗ്രാമങ്ങള്‍ ഒലിച്ച് പോയേനെ’, പ്രളയത്തില്‍ നിന്ന് ആറന്‍മുളയെ രക്ഷിച്ചത് കുമ്മനമെന്ന് സുഗതകുമാരിയുടെ പ്രകീര്‍ത്തനം 

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ പുകഴ്ത്തി കവയിത്രി സുഗത കുമാരി. പ്രളയത്തില്‍ ആറന്‍മുളയെ രക്ഷിച്ചത് കുമ്മനമാണെന്നായിരുന്നു സുഗതകുമാരിയുടെ പ്രശംസ. കുമ്മനം ഇല്ലായിരുന്നെങ്കില്‍ ആറന്‍മുളയിലെ ഗ്രാമങ്ങള്‍ കഴിഞ്ഞ പ്രളയത്തില്‍ ഒലിച്ച് പോയേനെ. നൂറു കണക്കിന് ഏക്കര്‍ ഭൂമി കോണ്‍ക്രീറ്റ് ആകാത്തത് കുമ്മനത്തിന്റെ പോരാട്ട വീര്യം കൊണ്ടാണെന്നും അവര്‍ പറഞ്ഞു. കുമ്മനം രാജശേഖരന് ആറന്മുള ഗ്രാമവാസികളുടെയും ആറന്മുള അപ്പന്റെയും അനുഗ്രഹമുണ്ടാകും.

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ കൂടികാഴ്ചയിലാണ് സുഗതകുമാരിയുടെ പ്രസ്താവന.

‘അല്ലെങ്കില്‍ ഗ്രാമങ്ങള്‍ ഒലിച്ച് പോയേനെ’, പ്രളയത്തില്‍ നിന്ന് ആറന്‍മുളയെ രക്ഷിച്ചത് കുമ്മനമെന്ന് സുഗതകുമാരിയുടെ പ്രകീര്‍ത്തനം 

സുഗതകുമാരിയുടെ അനുഗ്രഹം ആറന്‍മുളയപ്പന്റെ അനുഗ്രഹം പോലെ വിലപ്പെട്ടതാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. ഗവര്‍ണര്‍ പദവിയില്‍ നിന്നും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കുമ്മനം തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

ഇതിന് മുന്നോടിയായാണ് പ്രമുഖരും മത മേലധ്യക്ഷന്‍മാരുമായുളള കുമ്മനത്തിന്റെ കൂടികാഴ്ച. ആര്‍ച്ച് ബിഷപ്പ് സൂസെപാക്യവുമായും അദ്ദേഹം കൂടികാഴ്ച നടത്തി. ശിവഗിരി മഠം, ചേങ്കോട്ടുകോണം ആശ്രമം, ചെമ്പഴന്തി മഠം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതുവിധേനെയും വിജയിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായാണ് കുമ്മനത്തെ മത്സരിപ്പിക്കാനുളള തീരുമാനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018