Keralam

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേട്; മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി 

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ (യുഎന്‍എ) വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി യുഎന്‍എ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ബാങ്ക് അക്കൗണ്ടിന്റെ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

മൂന്ന് അക്കൗണ്ടില്‍ നിന്ന് പണം പോയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ആക്‌സിസ് ബാങ്കില്‍ ഏകദേശം മൂന്നു കോടിയിലേറെ പണമുണ്ടായിരുന്നു. അതില്‍ ഒരു കോടി ചിലവഴിച്ചതിന് കണക്കുണ്ട്. ബാക്കി തുകയായ രണ്ട് കോടി ഇരുപത് ലക്ഷം രൂപ ചിലവഴിച്ചതിന് കണക്കില്ല.

സംഘടനയുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് സംഘടനയുടെ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍ എന്നിവരാണ്. ഇതില്‍ ആരെങ്കിലും രണ്ടു പേര്‍ ഒപ്പിടാതെ അക്കൗണ്ടില്‍ നിന്ന് പണം പുറത്തുപോകില്ല. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് 59 ലക്ഷം, 12 ലക്ഷം, 25 ലക്ഷം രൂപ എന്നിങ്ങനെ കൊടുത്തതായി കാണുന്നുണ്ടെന്നും പരാതിക്കാര്‍ ചുണ്ടിക്കാണിക്കുന്നു.

ഇത്ര ലക്ഷം രൂപ വന്നു, ഇത്ര ലക്ഷം രൂപ ചിലവായി എന്ന് പറയുന്നതല്ലാതെ വ്യക്തമായ കണക്ക് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ ബെല്‍ജോ ഏലിയാസ് നിരവധി തവണ രേഖാമൂലം കണക്ക് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും നേതൃത്വം കണക്ക് അവതരിപ്പിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. 
സിബി മുകേഷ് 

ജാസ്മിന്‍ ഷായ്‌ക്കെതിരെയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ അടക്കമുള്ളവര്‍ പണം പിന്‍വലിച്ചിട്ടുണ്ടെന്നും ക്രമക്കേട് നടന്ന മറ്റ് അക്കൗണ്ടുകളും ചേര്‍ത്താല്‍ മൂന്ന് കോടിരൂപയിലേറെ പണം നഷ്ടമായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

നേഴ്‌സുമാരില്‍നിന്ന് ലെവി പിരിച്ചതടക്കമുള്ള തുകയില്‍ നിന്നാണ് ക്രമക്കേട് നടത്തിയത്.സാമ്പത്തിക ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. ഇതേ തുടര്‍ന്ന് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018