Keralam

‘സ്വയം പുറത്തു പോകണം ഇല്ലെങ്കില്‍ പുറത്താക്കും’; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും സഭയുടെ നോട്ടീസ്; പുറത്തു പോവില്ലെന്നും നടപടികളെ ഭയക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി 

സഭയില്‍ നിന്ന് സ്വയം പുറത്തു പോകണമമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും നോട്ടീസ്. സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് പ്രധാന കുറ്റമായി ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. സ്വയം പുറത്തു പോയില്ലെങ്കില്‍ പുറത്താക്കുമെന്നും നോട്ടീസില്‍ പറയുന്നു.

കാനോന്‍ നിയമപ്രകാരം കന്യാസ്ത്രി പാലിക്കേണ്ട ചട്ടങ്ങള്‍ സിസ്റ്റര്‍ ലംഘിച്ചു. കാറു വാങ്ങിയതും ശമ്പളം മഠത്തില്‍ നല്‍കാത്തതും ദാരിദ്ര വ്രതത്തിന്റെ ലംഘനമാണ്. എന്നാല്‍ കൊച്ചിയില്‍ നടന്ന കന്യാസ്ത്രികളുടെ സമരത്തില്‍ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണത്തെ നോട്ടീസിലില്ല. പുറത്തു പോകുന്നില്ലെങ്കില്‍ കാരണം ഏപ്രില്‍ 16ന് മുമ്പ് അറിയിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

നേരത്തെ രണ്ട് തവണ സിസ്റ്റര്‍ക്ക് സഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന് രണ്ടെണ്ണത്തിനും മറുപടി നല്‍കിയിരുന്നു. മൂന്നാമത്തെ നടപടി പുറത്താക്കുകയാണെന്നതാണെന്നും സ്വയം പുറത്തു പോവുകയാണെങ്കില്‍ ആവശ്യമായ സഹായം നല്‍കാമെന്നും പുതിയ നോട്ടീസില്‍ പറയുന്നു. എന്നാല്‍ സ്വയം പുറത്തു പോകാന്‍ തയ്യാറല്ലെന്നും പുറത്താക്കുന്ന നടപടികളെ ഭയമില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.

മുന്‍പ് ലഭിച്ച നോട്ടീസുകള്‍ക്കെല്ലാം മറുപടി നല്‍കിയിരുന്നു. സന്യാസ വ്രതത്തോടെ നീതി നിഷേധിക്കപ്പെടുന്നവര്‍ക്കും, പാവപ്പെട്ടവര്‍ക്കും വേണ്ടി എന്നും ജീവിക്കണമെന്നാണ് മറുപടി എഴുതിയത്. അരുതാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ല, മാപ്പു പറയേണ്ടി വരുന്ന ഒരു സാഹചര്യം ഏറ്റെടുക്കില്ല അതുകൊണ്ട് പുറത്താക്കാനുള്ള നടപടിയായിരിക്കും അവര്‍ സ്വീകരിക്കുകയെങ്കിലും അതിനെയൊന്നും ഭയപ്പെടുന്നില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018