Keralam

ലീഗ്-എസ്ഡിപിഐ കൂട്ടുകെട്ട് അപകടരമെന്ന് കോടിയേരി; കോണ്‍ഗ്രസും യുഡിഎഫും നിലപാട് വ്യക്തമാക്കണം 

മലപ്പുറത്ത് എസ്ഡിപിഐ പോപുലര്‍ ഫ്രണ്ട് നേതാക്കളും ലീഗ് സ്ഥാനാര്‍ഥികളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതില്‍ കോണ്‍ഗ്രസും യുഡിഎഫും നിലപാട് വ്യക്തമാക്കണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ച നടത്തിയിട്ടും ഇല്ലെന്ന് പറയുന്നത് വസ്തുതകളെ മറച്ചു പിടിക്കാനുള്ളതിന്റെ നീക്കമാണ്. സ്ഥാനാര്‍ഥികളെ നിര്‍ത്തി വോട്ടു മറിക്കുക എന്നതാണ് അവര്‍ തമ്മിലുണ്ടാക്കിയിരിക്കുന്ന സഖ്യമെന്നാണ് മനസിലാക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

എസ്ഡിപിഐ ലീഗ് കൂട്ടുകെട്ട് അപകടകരമായിട്ടുള്ള ഒന്നാണ്. ഇതില്‍ നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കണം. പരാജയഭീതിയില്‍ ആര്‍എസ്എസുമായിട്ടും കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിശാലമായ ഇടതുപക്ഷ വിരുദ്ധ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അവരുടെ നീക്കം.മുസ്ലീം തീവ്രവാദികളെയും ഹിന്ദുത്വ വര്‍ഗീയ ശക്തികളെയുമെല്ലാം ഏകോപിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണ് ഈ ചര്‍ച്ച
കോടിയേരി ബാലകൃഷ്ണന്‍

ഇന്നലെയായിരുന്നു ലീഗ് നേതാക്കളും മലപ്പുറം-പൊന്നാനി മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലില്‍ വെച്ച് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുമായി കൂടുക്കാഴ്ച നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്.

കൂടിക്കാഴ്ച യാദൃശ്ചികമാണെന്നായിരുന്നു ഇടി മുഹമ്മദ് ബഷീര്‍ ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ട് എസ്ഡിപിഐ രംഗത്തെത്തിയിരുന്നു.

ലീഗുമായി ചര്‍ച്ച നടത്തിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി സ്ഥിരീകരിച്ചിരുന്നു. രഹസ്യ ചര്‍ച്ചയല്ല നടത്തിയതെന്നും രാഷ്ട്രീയ വിഷയം ചര്‍ച്ച ചെയ്തുവെന്നും മജീദ് ഫൈസി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018