Keralam

‘ആണ്‍കുട്ടികള്‍ക്കുള്ള അവകാശങ്ങള്‍ പെണ്‍കുട്ടികള്‍ക്കുമുണ്ട്’; ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ഹൈക്കോടതി

കോളേജ് ഹോസ്റ്റലില്‍ താമസിയ്ക്കുന്ന പെണ്‍കുട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനും സിനിമയ്ക്ക് പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി. കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ തിരിച്ചുകയറാനുള്ള സമയംകോളേജ് അധികൃതര്‍ക്ക് തീരുമാനിക്കാം. പക്ഷേ അതും വിവേകപൂര്‍വമായിരിക്കണമെന്നും അച്ചടക്കം നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളത് മാത്രമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ് ഹോസ്റ്റലിലെ താമസക്കാരായ അഞ്ജിത കെ ജോസ്, റിന്‍സ തസ്നി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ആണ്‍കുട്ടികള്‍ക്കുള്ള അവകാശങ്ങള്‍ എല്ലാം പെണ്‍കുട്ടികള്‍ക്കും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹോസ്റ്റലിലെ വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കിയതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിലപാടിന് അച്ചടക്കം നടപ്പാക്കുന്നതുമായി ബന്ധമില്ല. ഇന്ത്യയിലെ ഏത് പൗരനും അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്താനും ആശയങ്ങള്‍ പ്രകടിപ്പിക്കാനും മൗലികാവകാശമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള വിലക്ക് മൗലികാവകാശ ലംഘനമാണ്. അതുകൊണ്ട് ആ വ്യവസ്ഥ റദ്ദാക്കുകയാണ്.
ജസ്റ്റിസ് എ മുഹമ്മദ് മുഷ്ത്താഖ്

കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലോ പ്രകടനങ്ങളിലോ യോഗങ്ങളിലോ പങ്കെടുക്കരുത്, വാര്‍ഡന്‍ അനുവദിക്കുന്ന ദിവസം മാത്രമേ സിനിമയ്ക്ക് പോകാവൂ, ഫസ്റ്റ്ഷോയ്ക്കേ പോകാവൂ, സെക്കന്‍ഡ് ഷോയ്ക്ക് പോകാന്‍ പാടില്ല, തുടങ്ങിയ വ്യവസ്ഥകളായിരുന്നു വിദ്യാര്‍ത്ഥിനികള്‍ കോടതിയില്‍ ചോദ്യം ചെയ്തത്.

ഹോസ്റ്റലിലെ അച്ചടക്കം പുലര്‍ത്തുന്ന കാര്യത്തില്‍ പരമാധികാരി മാനേജ്മെന്റാണ്. മാനേജ്മെന്റിനെ പ്രത്യേകരീതിയില്‍ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശവുമില്ല. എന്നാല്‍ എന്തു ലക്ഷ്യത്തിനാണോ അവകാശം നല്‍കിയിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മാനേജ്മെന്റുകള്‍ക്ക് നടപടികള്‍ സ്വീകരിക്കാനാകുയെന്ന് കോടതി അറിയിച്ചു.

സിനിമ കാണണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ ധാര്‍മികതയനുസരിച്ചുള്ള തീരുമാനമാണ്. ഫസ്റ്റ്ഷോയോ സെക്കന്‍ഡ് ഷോയോ എന്നുള്ളതെല്ലാം വിദ്യാര്‍ഥിനികളുടെ തീരുമാനമാണ്. അത് ഹോസ്റ്റലിന് പുറത്തുള്ള പ്രവര്‍ത്തനമാണന്നെും ഇതില്‍ മറ്റുള്ളവര്‍ക്ക് ഇടപടാനാകില്ലെന്നും അറിയിച്ച കോടതി ഇത്തരത്തിലൊരു വിലക്ക് ആണ്‍കുട്ടികളുടെ ഹോസ്റ്റലിലില്ലെന്നും ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥിനികളും രക്ഷിതാക്കളും ഹോസ്റ്റലില്‍ പ്രവേശനം നേടുമ്പോള്‍ ഒപ്പിട്ട വ്യവസ്ഥകളാണ് ഇതെല്ലാമെന്ന് മാനേജ്‌മെന്റ് വാദിച്ചുവെങ്കിലും പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥിനികളുടെ അവകാശങ്ങളെ രക്ഷിതാക്കള്‍ക്ക് നിഷേധിയ്ക്കാനാകില്ലെന്നും അതുകൊണ്ട് രക്ഷിതാവിന്റെ സമ്മതത്തിന് പ്രസക്തിയില്ലെന്നും കോടതി പറഞ്ഞു. മൗലികാവകാശത്തിന് വിരുദ്ധമാകുന്ന വ്യവസ്ഥകള്‍ ഹോസ്റ്റല്‍ അധികൃതര്‍ക്ക് ഏര്‍പ്പെടുത്താനുമാകില്ലെന്നും കോടതി വ്യക്തമാക്കി.

കോളേജിലെ പ്രവൃത്തിസമയത്ത് വാര്‍ഡന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുട്ടികള്‍ ഹോസ്റ്റലില്‍ തങ്ങാന്‍ പാടില്ല എന്ന വ്യവസ്ഥ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് കോടതി അംഗീകരിച്ചില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018