Keralam

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; വയനാട് സീറ്റില്‍ ഗ്രൂപ്പ് തര്‍ക്കം തുടരുന്നു; തീരുമാനം നാളെ 

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. നേരത്തെ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും എന്ന് ഏകദേശ ധാരണ നേരത്തെ ഉണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല. ഇന്നലെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ടപ്പോള്‍ ആറ്റിങ്ങലിലും ആലപ്പുഴയുമടക്കം നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. സിറ്റിങ്ങ് എംപി എ സമ്പത്താണ് ആറ്റിങ്ങലില്‍ സിപിഐഎം സ്ഥാനാര്‍ഥി.

ആലപ്പുഴ ആറ്റിങ്ങല്‍ മണ്ഡലങ്ങളിലേക്ക് അടൂര്‍ പ്രകാശിനെ പരിഗണിച്ചിരുന്നു. എന്നാല്‍ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് മറ്റ് സീറ്റുകളില്‍ സമവായമാകാത്തിനാല്‍ നിര്‍ണയം വൈകുകയായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്കായി എ, ഐ ഗ്രൂപ്പുകള്‍ ആവശ്യം ഉന്നയിച്ചതോടെയാണ് തീരുമാനം നീണ്ടത്. തര്‍ക്കം പരിഹരിക്കാന്‍ ദേശീയ നേതൃത്വം ഇന്നും സംസ്ഥാന നേതാക്കളുമായി ചര്‍ച്ച തുടരും. അടിയന്തിരമായി ഡല്‍ഹിയിലെത്തിച്ചേരാന്‍ ഉമ്മന്‍ ചാണ്ടിയോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ഷാനിമോള്‍ ഉസ്മാന് വേണ്ടി ഐ ഗ്രൂപ്പും രംഗത്തെത്തി. കെപിസിസി സെക്രട്ടറി കെപി അബ്ദുല്‍ മജീദിന്റെ പേരും, വിവി പ്രകാശിന്റെ പേരും വയനാടിനായി ഉയര്‍ന്നു വന്നു. തര്‍ക്കം രൂക്ഷമായതോടെ കെ മുരളീധരന്‍ എംഎല്‍എയുടെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായും സൂചനയുണ്ട്.

പി ജയരാജനെതിരെ വടകരയില്‍ ടി സിദ്ദിഖിന്റെ പേര് ഉയര്‍ന്നെങ്കിലും വടകരയില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് അദ്ദേഹം. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ വിദ്യാ ബാലകൃഷ്ണന്റെ പേരും ഉയര്‍ന്നു വന്നു. എന്നാല്‍ കരുത്തനായ ജയരാജനെതിരെ മികച്ച സ്ഥാനാര്‍ത്ഥി വേണം എന്ന് പ്രാദേശിക നേതൃത്വം ആവശ്യമുന്നയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018