Keralam

വംശീയ നിലപാടില്‍ മാറ്റമില്ലാതെ, ഇടത് സര്‍ക്കാരിന്റെ വനിതാ മതില്‍ സംഘാടക സമിതി നേതാവ് സിപി സുഗതന്‍

കൊടുത്താല്‍ കൊല്ലത്തും കിട്ടും അതാണ് പ്രകൃതിയുടെ നിയമം ഐഎസ് ക്രൂരതകള്‍ കൊണ്ട് ഉണ്ടാകുന്ന ദുഷ്ഫലം എന്നാണ് ന്യൂസിലാന്റില്‍ 50 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ വനിതാ മതില്‍ സംഘാടക സമിതി ജോയിന്റ് സെക്രട്ടറി സിപി സുഗതന്‍ ഫേസ്ബുക്കില്‍ വിശേഷിപ്പിച്ചത്. വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച സുഗതന്‍ പിന്നീട് കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നു പറഞ്ഞാല്‍ കര്‍മ്മങ്ങള്‍ക്കെല്ലാം മറു ദൂഷ്യഫലം ഉണ്ടാകുമെന്നാണ് അല്ലാതെ തെറ്റു ന്യായീകരിക്കുക എന്നല്ലെന്ന് വിശദീകരണ പോസ്റ്റിട്ടു. സിപി സുഗതന്റെ പോസ്റ്റിന് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

വംശീയ നിലപാടില്‍ മാറ്റമില്ലാതെ, ഇടത് സര്‍ക്കാരിന്റെ വനിതാ മതില്‍ സംഘാടക സമിതി നേതാവ് സിപി സുഗതന്‍

ഹാദിയയെ കൊല്ലണമെന്ന് ആക്രോശിക്കുകയും ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ പങ്കാളിയാകുകയും ചെയ്ത ഹിന്ദു പാര്‍ലമെന്റ് ജന സെക്രട്ടറി സിപി സുഗതനെ നവോത്ഥാന മതിലില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷണിച്ച് ഒപ്പം നിര്‍ത്തിയിരുന്നു.

തീവ്ര ഹിന്ദുത്വ വാദിയായ സുഗതനെ നവോത്ഥാന പങ്കാളിയാക്കിയതിനെതിരെ അന്ന് വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നെങ്കിലും തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന സുഗതന്‍ പിന്നീട് യുവതീപ്രവേശനത്തിനായാണ് വനിതാ മതില്‍ എങ്കില്‍ താന്‍ ഇല്ലെന്ന് പരസ്യമായി പറയുകയും ചെയ്തിരുന്നു.

ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുഗതന്‍ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രസ്താവിച്ചതെന്നും അതു നടപ്പാക്കുന്നതെന്നും അയാള്‍ പറഞ്ഞിരുന്നു. യുവതികള്‍ കയറിയപ്പോള്‍ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂര്‍ കഴിഞ്ഞു തുറക്കാതെ നീണ്ട കാലത്തേക്ക് നട അടച്ചിടാന്‍ തന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടെന്നും സുഗതന്‍ ചോദിച്ചിരുന്നു.

താന്‍ ഇപ്പോള്‍ പുതിയ ഒരാളാണ് എന്നായിരുന്നു വനിതാ മതില്‍ സംഘാടക സമിതിയില്‍ പങ്കാളിയായതിന് ശേഷം സുഗതന്‍ പറഞ്ഞത്. ഹാദിയക്കെതിരെ കൊലവിളി നടത്തിയതില്‍ ഖേദിക്കുന്നുവെന്നും പണ്ട് കര്‍സേവയില്‍ പങ്കെടുത്തത് പക്വതയില്ലാത്ത പ്രായത്തിലാണെന്നും സുഗതന്‍ പറഞ്ഞിരുന്നു. ഇരുപത്തിയാറാം വയസില്‍ ദേശീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് ബാബറി പളളി പൊളിക്കാന്‍ പോയത് അത് തെറ്റാണെന്ന് പിന്നീട് മനസിലായെന്നുമായിരുന്നു ഏറ്റു പറച്ചില്‍.

ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ തട്ടം വലിച്ചു കീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്നായിരുന്നു സുഗതന്റെ മറ്റൊരു പ്രസ്താവന. ഒരച്ഛന്റെ വികാരമാണ് പ്രകടിപ്പിച്ചതെന്നും അതില്‍ മാപ്പു ചോദിക്കുന്നുവെന്നും പിന്നീട് പറഞ്ഞിരുന്നു.

വനിതാ മതില്‍ സംഘാടക സമിതിയെ നവോത്ഥാന സമിതി എന്ന നിലയില്‍ നിലനിര്‍ത്തി പോരുമ്പോഴും സുഗതന്‍ അംഗമാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള സുഗതന്റെ പരാമര്‍ശങ്ങള്‍ ഇടതുപക്ഷത്തിന്റെ നവോത്ഥാന സമിതിയേയും മുന്‍കൈയ്യെടുത്ത സര്‍ക്കാരിനേയും പരിഹസിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിക്കുന്നുണ്ട്. എന്നിട്ടും സുഗതനെ മാറ്റാനോ ശകാരിക്കാനോ ഇടത് പക്ഷം തയ്യാറാകുന്നില്ല.

എന്നാല്‍ ഇതിന് ശേഷവും വര്‍ഗീയ കാഴ്ചപാടുകളില്‍ സുഗതന് മാറ്റം വരുത്തിയിട്ടില്ലെന്നാണ് ന്യൂസിലാന്റ് ഭീകരാക്രമണത്തെ കുറിച്ചുളള പോസ്റ്റ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ന്യൂസീലാന്റിലെ രണ്ട് മുസ്ലീം പളളികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. പളളിയിലേക്ക് അതിക്രമിച്ച കയറിയ ആക്രമി പ്രാര്‍ത്ഥിക്കാന്‍ എത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. കടുത്ത ഇസ്ലാം വിരുദ്ധതയും അഭയാര്‍ത്ഥി വിരുദ്ധതയുമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്ന വ്യക്തമാക്കിയിരുന്നു. വംശീയ ഭീകരാക്രമണങ്ങളോട് സമരസപെടുന്നതാണ് സിപി സുഗതന്റെ എന്നത്തേയും നിലപാട് എന്ന് വ്യക്തം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018