Keralam

‘ കൊലയാളി ജയിക്കുന്ന സാഹചര്യമുണ്ടാകരുത്’ ; വടകരയില്‍ പി ജയരാജനെതിരെ കെകെ രമയില്ല;  യുഡിഎഫ് സ്ഥാനാര്‍ഥി ആരായാലും പിന്തുണയ്ക്കുമെന്ന് ആര്‍എംപിഐ  

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പി ജയരാജനെതിരെ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ആര്‍എംപിഐ. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളോട് താത്പര്യമില്ല. പക്ഷേ സ്ഥാനാര്‍ഥി ആരായാലും വടകരയില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും ആര്‍എംപിഐ നേതൃത്വം അറിയിച്ചു.

പി ജയരാജന്റെ തോല്‍വി ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ഒരു കൊലയാളി ജയിച്ചു പോകുന്ന സാഹചര്യമുണ്ടാവരുത്. അതിനു വേണ്ടിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും കെകെ രമ പറഞ്ഞു.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സിപിഐഎം സ്ഥാനാര്‍ഥി പി ജയരാജന്‍. ഒരു കൊലയാളി വടകരയില്‍ ജയിച്ചു പോകുന്ന സാഹചര്യം ഉണ്ടാവരുത്. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുതന്നെയാണ് ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും ചെയ്യേണ്ട കാര്യവും. അതിനാലാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്.
.കെകെ രമ 

സംസ്ഥാനത്ത് എമ്പാടും അക്രമരാഷ്ട്രീയത്തിനെതിരായി പ്രവര്‍ത്തിക്കുമെന്നും ബൂത്ത് തലത്തില്‍ നിന്ന് തുടങ്ങി ജയരാജനെതിരെ പ്രചരണം നടത്തുമെന്നും സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. പാര്‍ട്ടി ഉണ്ടായതു മുതല്‍ എല്ലാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട് പക്ഷേ ഇത്തവണ എന്തുകൊണ്ട് മത്സരിക്കുന്നില്ലെന്ന് അണികളെ പറഞ്ഞു മനസ്സിലാക്കും. ജയരാജനെ തോത്പിക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും പാര്‍ട്ടിയുടെ അവസാനത്തെ വോട്ട് വരെ ജയരാജനെതിരെ നേടുമെന്നും എന്‍ വേണു കൂട്ടിച്ചേര്‍ത്തു.

യുഡിഎഫുമായി ഇതുവരെ ഒരു തരത്തിലുമുള്ള ചര്‍ച്ചയും നടന്നിട്ടില്ല. അവരുടെ സ്ഥാനാര്‍ഥി ആരായാലും വടകരയില്‍ പിന്തുണയ്ക്കും പക്ഷേ മറ്റ് മണ്ഡലങ്ങളില്‍ മതനിരപേക്ഷത ഉറപ്പാക്കുന്ന സ്ഥാനാര്‍ഥികളെയായിരിക്കും പിന്തുണയ്ക്കുകയെന്നും നേതൃത്വം വ്യക്തമാക്കി.

നേരത്തെ വടകര, കോഴിക്കോട്, തൃശ്ശൂര്‍, ആലത്തൂര്‍ ലോക്സഭ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ആര്‍എംപിഐ തീരുമാനിച്ചിരുന്നത്. ഒപ്പം വടകരയില്‍ ആര്‍എംപിഐക്ക് സ്വീകാര്യനായ പൊതുസ്ഥാനാര്‍ത്ഥി വന്നാല്‍ പാര്‍ട്ടി മത്സരത്തില്‍ നിന്ന് പിന്‍മാറുമെന്നും നേതൃത്വം അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018