Keralam

കെഎസ്ഇബി പോസ്റ്റുകള്‍ രാഷ്ട്രീയപാര്‍ട്ടികളുടേതല്ല; തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിച്ചാല്‍ പൊലീസ് കേസ് ;മായ്ക്കാനുള്ള ചെലവ് ഈടാക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കെഎസ്ഇബിയുടെ വൈദ്യുതിത്തൂണുകളില്‍ പോസ്റ്ററുകള്‍ പതിച്ചാല്‍ കര്‍ശന നടപടി. തൂണുകളില്‍ പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ പൊതുമുതല്‍ നശീകരണത്തിനു പൊലീസ് കേസെടുക്കും.

പോസ്റ്റുകളിലെ ചുവരെഴുത്തുകള്‍ കരി ഓയിലടിച്ചു മായ്ച്ചു കളയാന്‍ സംസ്ഥാനം മുഴുവന്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ക്കു നിര്‍ദേശമുണ്ട്.

ഇതിനുള്ള മുഴുവന്‍ ചെലവും അതതു പാര്‍ട്ടികളില്‍ നിന്ന് ഈടാക്കും. 25,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് പിഴയെന്ന് ‘മലയാള മനോര’മ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടി ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും സംസ്ഥാനത്തെങ്ങും വൈദ്യുതിത്തൂണുകളില്‍ പതിക്കുന്നതു വ്യാപകമായ സാഹചര്യത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്‍പു തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ചും 'ബുക്ക്ഡ്' എന്നെഴുതിയും പ്രചാരണ ഇടമാക്കിയിരുന്നു. ഇതോടെയാണ് കെഎസ്ഇബി പൊലീസിന്റെ സഹായം തേടിയത്.

തൃശൂര്‍ ജില്ലയിലെ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതിത്തൂണുകളിലെ പരസ്യങ്ങള്‍ മാര്‍ക്ക് ചെയ്യാന്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ചുള്ള സ്‌ക്വാഡുകള്‍ക്ക് നിര്‍ദേശമുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരിക്കും സ്‌ക്വാഡുകളെത്തുക.

തൂണുകളിലെ പരസ്യങ്ങള്‍ കരിഓയിലടിച്ചു മായ്ക്കണമെന്നാണ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍, കരിഓയിലടിച്ച തൂണുകളില്‍ കയറാന്‍ കഴിയില്ലെന്നും പരസ്യങ്ങള്‍ വെള്ളയടിച്ചു മായ്ച്ചാല്‍ മതിയെന്നുമാണ് കെഎസ്ഇബി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018