Keralam

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും; വയനാട്ടില്‍ അയയാതെ എ-ഐ ഗ്രൂപ്പുകള്‍; അന്തിമ പട്ടിക വൈകീട്ട്

എഐസിസി മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ ഒടുവില്‍ തീരുമാനമായി. ഇതോടെ തീരുമാനമാകാതിരുന്ന നാല് സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് തര്‍ക്കം തുടരുന്നത്.

വടകര, വയനാട് സീറ്റുകളിലാണ് തീരുമാനമാകാത്തത്. ആറ്റിങ്ങലില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് മത്സരിക്കുമെന്ന് ഇന്നലെ തന്നെ ധാരണയായിരുന്നു. സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

വയനാട് സീറ്റില്‍ ടി സിദ്ദിഖിനായി ഉമ്മന്‍ ചാണ്ടിയും കെപി അബ്ദുള്‍ മജീദിനായി രമേശ് ചെന്നിത്തലയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെയാണ് തീരുമാനം വൈകുന്നത്. ഇതോടെ അന്തിമ തീരുമാനം ഹെക്കമാന്റിന് വിട്ടിരിക്കുകയാണ്. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശിന്റെ പേരും നിര്‍ദേശിച്ചിട്ടുണ്ട്.

വടകരയില്‍ ടി സിദ്ദിഖിനെ മത്സരിപ്പിക്കാനുള്ള നിര്‍ദേശം വന്നിരുന്നുവെങ്കിലും വയനാട് സീറ്റില്ലെങ്കില്‍ ഇത്തവണ മറ്റിടങ്ങളില്‍ പരിഗണിക്കേണ്ട എന്ന നിലപാടിലാണ് ടി സിദ്ദിഖ്. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ പേര് ചര്‍ച്ചചെയ്തെങ്കിലും അവരും വിസമ്മതം അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ വിദ്യ ബാലകൃഷ്ണന്റെ പേര് ചര്‍ച്ചചെയ്തെങ്കിലും പി ജയരാജനെതിരെ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ ആ പേര് ഒഴിവാക്കിയെന്നാണ് സൂചന. അഡ്വ പ്രവീണ്‍ കുമാര്‍, സജീവ് മറോളി എന്നീ പേരുകളാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്.നിലവില്‍ 12 സീറ്റുകളിലേക്കാണ് കോണ്‍ ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018