Keralam

‘കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം ഒക്ടോബര്‍ വരെ നിലവിലുണ്ട്’; കൃഷിമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ചീഫ് സെക്രട്ടറി

ടോം ജോസ്
ടോം ജോസ്

കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം കാലാവധി കഴിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മൊറട്ടോറിയത്തിന് ഒക്ടോബര്‍ 31 വരെ കാലാവധിയുണ്ടെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. മുന്‍ വര്‍ഷത്തെ ഉത്തരവ് നിലവിലുണ്ട്. മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാനാണ് മന്ത്രിസഭ തീരുമാനിച്ചത്. രണ്ട് മാസം നീട്ടുന്നത് സംബന്ധിച്ച് ബാങ്കുകള്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. ആശയക്കുഴപ്പം തെറ്റിദ്ധാരണ കാരണമുണ്ടായതാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. കാര്‍ഷിക വായ്പകള്‍, കര്‍ഷകരെടുത്ത കാര്‍ഷികേതര വായ്പകള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച് ഉത്തരവിറങ്ങാത്തതില്‍ കൃഷി മന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കൃഷി വകുപ്പ് ഉത്തരവിറക്കിയിട്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പ് വിജ്ഞാപനം ഇറക്കാത്തത് എന്താണെന്നായിരുന്നു എസ് സുനില്‍കുമാറിന്റെ ചോദ്യം.

മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മാര്‍ച്ച് പത്താം തീയതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്തു. ഇതിനിടയിലുള്ള കാലയളവില്‍ മൊറട്ടോറിയം സംബന്ധിച്ച വിജ്ഞാപനം ഇറങ്ങാതിരുന്നതാണ് പ്രശ്‌നമായത്. മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ്വ് ബാങ്ക് നല്‍കേണ്ട അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018