Keralam

അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് കോടിയേരി; ‘എന്‍ഡിഎ ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തും, തിരിച്ച് കുമ്മനത്തെ കോണ്‍ഗ്രസ് സഹായിക്കും’

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണായിട്ടുണ്ട്. വടകര, കൊല്ലം, കണ്ണൂര്‍ കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ആര്‍എസ്എസ് എന്‍ഡിഎയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും പകരം കുമ്മനത്തെ കോണ്‍ഗ്രസ് സഹായിക്കുമെന്നാണ് ധാരണയെന്നും കോടിയേരി പറഞ്ഞു.

കെ മുരളീധരനെ വട്ടിയൂര്‍ക്കാവില്‍നിന്ന് മാറ്റിയത് ഇതിന് തെളിവാണ്. ഇടതുമുന്നണിയെ തോല്‍പ്പിക്കുകയാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അജണ്ട. അതിന്റെ ഭാഗമായാണ് അണിയറ നീക്കങ്ങള്‍. ഇതുവരെ അക്കൗണ്ട് തുറക്കാനാവാത്ത കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള വിദ്യയാണിതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഒരു സീറ്റില്‍ എങ്കിലും ബിജെപി ജയിക്കണമെന്ന രഹസ്യ അജണ്ട കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ട്. നേമത്ത് അത് പരീക്ഷിച്ച വിജയിച്ച കാര്യമാണ്. അന്ന് കോണ്‍ഗ്രസ് തങ്ങളുടെ വോട്ട് മറിച്ചുകൊടുത്തു. 1991ല്‍ വടകരയില്‍ ഇതേ രീതി പരീക്ഷിച്ചതാണ്. കേരളത്തില്‍ അത്തരത്തിലൊരു അവിശുദ്ധ കൂട്ടുകെട്ടാണ് വളര്‍ന്നു വരുന്നത്. അത് തുറന്ന് കാട്ടാന്‍ വേണ്ടി ഇടതുപക്ഷ മുന്നണി പ്രവര്‍ത്തിക്കും
കോടിയേരി ബാലകൃഷ്ണന്‍.

ബിജെപി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും കോഴിക്കോട്ടെ യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വാഗതം ചെയതത് അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്നും കോടിയേരി ആരോപിച്ചു. ടോം വടക്കനെയും കെ.എസ് രാധാകൃഷ്ണനെയും പോലെയുള്ളവരെ സ്ഥാനാര്‍ഥികളാക്കുന്നത് ആരെ സഹായിക്കാനാണ്. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളെ കേരളം അംഗീകരിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകിയത് ഐക്യജനാധിപത്യ മുന്നണിയില്‍ വന്നിട്ടുള്ള ആഭ്യന്തര കലാപത്തിന്റെ ഫലമാണെന്നും വടകരയില്‍ കെ മുരളീധരന്‍ വന്നതില്‍ ആശങ്കയില്ലെന്നും കോടിയേരി പറഞ്ഞു. ഒമ്പത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് നാലെണ്ണത്തില്‍ മാത്രം വിജയിച്ചയാളാണ് മുരളീധരന്‍. മന്ത്രിയായിരിക്കെ തെരഞ്ഞെടുപ്പില്‍ തോറ്റ വ്യക്തിയാണ്. ഇടതുമുന്നണിക്ക് അദ്ദേഹത്തെ ഭയമില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018