Keralam

കോഴിക്കോട് എന്‍ഐടിയില്‍ രാഗം 19ന് ആരംഭം; പങ്കെടുക്കുന്നത് 90,000 വിദ്യാര്‍ത്ഥികള്‍; ബോളിവുഡ് ഗായകര്‍ അതിഥികളായെത്തും  

കോഴിക്കോട് എന്‍ഐടിയുടെ കലാസാംസ്‌കാരികോത്സവമായ രാഗം 19നു തിരിതെളിഞ്ഞു. മാര്‍ച്ച് 22 മുതല്‍ 24 വരെയാണ് കലാസാംസ്‌കോരികോത്സവം നടക്കുക. ഇന്ത്യയിലെ വിവിധ കോളേജുകളില്‍ നിന്നായി 90,000 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. നൃത്തം, സംഗീതം, സാഹിത്യം ഉള്‍പ്പെടെയുള്ള കലാ മത്സരങ്ങള്‍ക്ക് പുറമേ ശില്പശാലകളും പ്രദര്‍ശനങ്ങളും കലാനിശകളും രാഗത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പ്രശസ്ത ബോളിവുഡ് ഗായകരായ അമിത് ത്രിവേദി, നാകാശ് അസീസ്, ആന്‍ ആമി, ബീറ്റ് ബോക്‌സര്‍ അഭിഷേക് ഭാസ്‌കര്‍ എന്നിവര്‍ രാഗം 19ല്‍ അതിഥികളായെത്തും. രാഗത്തിന്റെ സാഹിത്യോത്സവമായ ഐഐഎന്‍കെയില്‍ മൈത്രേയന്‍, കെ വി സജയ്, മിനി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

രജിസ്റ്റാര്‍ ലെഫ്. കേണല്‍ ഡോ. പങ്കജാക്ഷന്‍, ഡീന്‍ ഓഫ് സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡോ. എസ് ഡി മധുകുമാര്‍, രാഗം കണ്‍വീനര്‍ ഡോ. എ സാന്റിയാഗു, കള്‍ച്ചറല്‍ അഫേഴ്‌സ് സെക്രട്ടറി ബാലഗോപാല്‍ അനൂപ്, അസോസിയേറ്റ് സ്‌പോണ്‍സര്‍ ഫിറോസ് കെ കെ (മൈ ജി എജിഎം) തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ഡയറക്ടര്‍ ശിവാജി ചക്രവര്‍ത്തി ദീപം തെളിച്ച് രാഗം 19ന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018