Keralam

എസ്എസ്എല്‍സി പരീക്ഷക്കിടെ ശൗചാലയത്തില്‍ പോകാന്‍ അനുവാദിക്കാതെ അധ്യാപിക; പരീക്ഷാഹാളില്‍ വിദ്യാര്‍ത്ഥി മലമൂത്രവിസര്‍ജനം നടത്തി 

Representative Image
Representative Image

എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയോട് അധ്യാപികയുടെ ക്രൂരത. പരീക്ഷ എഴുതുന്നതിനിടെ വയറിന് അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്ര വിസര്‍ജനം നടത്തി.

കൊല്ലം കടയ്ക്കലിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രസതന്ത്ര പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. അസ്വസ്ഥതയെത്തുടര്‍ന്ന്അധ്യാപികയോട് വിദ്യാര്‍ത്ഥി ടോയ്‌ലറ്റില്‍ പോകാന്‍ അനുമതി ചോദിച്ചെങ്കിലും അധ്യാപിക അനുവദിച്ചില്ല. തുടര്‍ന്നാണ് പരീക്ഷയെഴുതാന്‍ പോലും കഴിയാത്ത വിധം അവശനായ വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്ര വിസര്‍ജനം നടത്തിയത്.

കുട്ടിയുടെ ശാരീരിക ബുദ്ധിമുട്ടിനെക്കുറിച്ച് പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാന്‍ അധ്യാപിക തയ്യാറായില്ലെന്നും ആരോപണമുണ്ട്. പരീക്ഷാ സമയം കഴിഞ്ഞതിനുശേഷമാണ് സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞത്.

വിദ്യാര്‍ത്ഥി രക്ഷിതാക്കളോടും വിവരം പറഞ്ഞില്ല. പിന്നീട് മറ്റുളളവരില്‍ നിന്ന് വിവരമറിഞ്ഞ രക്ഷിതാക്കള്‍ ബുധനാഴ്ച അധ്യാപികയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

അധ്യാപികയുടെ നിലപാടുമൂലം കടുത്ത മാനസീക സംഘര്‍ഷവും അപമാനവും അനുഭവിച്ച കുട്ടിക്ക് പരീക്ഷ വേണ്ടവിധം എഴുതാനായില്ലെന്നും മകന്റെ വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018