Keralam

സൗദിയില്‍ നിന്ന് പത്തനംതിട്ടയിലെത്തിച്ച മൃതദേഹം മാറി, മരിച്ച യുവാവിന് പകരം വീട്ടിലെത്തിച്ചത് ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം 

സൗദിയില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനിടയില്‍ മാറിപോയെന്ന് ബന്ധുക്കള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പത്തനംതിട്ട കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീഖിന്റെ മൃതദേഹമാണ് മാറിപോയത്. ശ്രീലങ്കന്‍ സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് പകരം നാട്ടിലെത്തിയതെന്നാണ് സൂചന. മൃതദേഹം കോട്ടയം മെഡിക്കല്‍ കൊളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ഫെബ്രുവരി 27 ന് ആണ് കുമ്മണ്ണൂര്‍ സ്വദേശിയായ റഫീക്ക് സൗദി അറേബ്യയില്‍ വെച്ച് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടില്ലെത്തിയെന്ന് വിവരം ലഭിച്ചത്. പള്ളിയിലെത്തിയ മൃതദേഹം പിന്നീട് റഫീഖിന്റേതല്ലെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

പൊലീസ്, താഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തിലുള്ള മൃതദേഹം എത്തിക്കുന്നതിനുള്ള മാര്‍ഗ്ഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

മൃതദേഹം എംപാം ചെയ്യുന്നതിന് മുന്‍പ് എവിടെയോ തെറ്റു പറ്റിയതെന്നാണ് കരുതുന്നതെന്ന് റഫീഖിന്റെ ബന്ധു പറഞ്ഞു. മൃതദേഹം ഇവിടെയെത്തി പൊട്ടിച്ച് നോക്കിയപ്പോഴാണ് റഫീഖിന്റേതല്ലെന്ന് വ്യക്തമായത്. മൃതദേഹത്തിലെ ടാഗില്‍ ശ്രീലങ്കന്‍ യുവതിയുടേതെന്ന് കരുതുന്ന പേരുണ്ട്. നോര്‍ക്ക, എംബി വഴി യഥാര്‍ത്ഥ മൃതദേഹം ലഭിക്കാന്‍ ബന്ധപ്പെട്ടതായും ബന്ധുക്കള്‍ അറിയിച്ചു

വിദേശത്തുനിന്ന് മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍ ഇത്തരം നടപടികള്‍ ഒന്നും ഉണ്ടാകാതെയാണ് മൃതദേഹം നാട്ടിലെത്തിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018