Keralam

‘ശ്രീമതി ടീച്ചറും ബാലനും ഉടന്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തണം; ഒരു പെണ്‍കുട്ടിയെ കൂടി നിശബ്ദയാക്കാനുണ്ട്’; ഓഫീസ് പീഡനത്തില്‍ വിടി ബലറാമിന്റെ പോസ്റ്റ്; സത്യാവസ്ഥ പുറത്ത് വരണമെന്ന് എംബി രാജേഷ്

ചെര്‍പ്പുളശ്ശേരി സിപിഐഎം പാര്‍ട്ടി ഓഫീസില്‍ യുവതി പീഡിപ്പിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ വിമര്‍ശനവുമായി തൃത്താല എംഎല്‍എ വിടി ബല്‍റാം. ശ്രീമതി ടീച്ചര്‍ കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി മന്ത്രി എകെ ബാലനുമായി ഉടന്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തണമെന്നാണ് ബല്‍റാമിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. സിപിഐഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയെകൂടി നിശബ്ദയാക്കാനുണ്ട് എന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

‘ശ്രീമതി ടീച്ചറും ബാലനും ഉടന്‍ ചെര്‍പ്പുളശ്ശേരിയില്‍  എത്തണം; ഒരു പെണ്‍കുട്ടിയെ കൂടി നിശബ്ദയാക്കാനുണ്ട്’; ഓഫീസ് പീഡനത്തില്‍ വിടി ബലറാമിന്റെ പോസ്റ്റ്; സത്യാവസ്ഥ പുറത്ത് വരണമെന്ന് എംബി രാജേഷ്

ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി ഉള്‍പ്പെട്ട ലൈംഗിക ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായിരുന്നു പികെ ശ്രീമതിയും എകെ ബാലനും. തുടര്‍ന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും പാര്‍ട്ടി ശശിയെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച പികെ ശശി മോശമായി പെരുമാറിയെന്നായിരുന്നു ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ യുവതിയുടെ പരാതി.

ഈ വിഷയം പരോക്ഷമായി ഉന്നയിച്ചാണ് ബല്‍റാമിന്റെ വിമര്‍ശനം. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസില്‍ മാഗസിന്‍ തയ്യാറാക്കുന്നതിനായി എത്തിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് പരാതി. പ്രണയം നടിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

പാര്‍ട്ടി ഓഫീസില്‍ യുവതി പീഡനത്തിനിരയായെന്ന് ആരോപണത്തിലെ സത്യാവസഥ പുറത്ത് കൊണ്ടുവരണമെന്ന് പാലക്കാട് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എംബി രാജേഷ് പറഞ്ഞു. സംഭത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം പൊലീസ് വസ്തുതാപരമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തില്‍ സ്ത്രീസുരക്ഷ വെല്ലുവിളി നേരിടുന്നതായും സിപിഐഎമ്മിന്റെ ഓഫീസുകള്‍ പീഡനകേന്ദ്രങ്ങളായി മാറിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

പീഡന പരാതി ഉന്നയിച്ച യുവതിക്കും പ്രതിക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഐഎം നല്‍കുന്ന വിശദീകരണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ആസൂത്രിത നീക്കമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. സംഭവം സിപിഐഎം അന്വേഷിക്കുമെന്ന് ചെര്‍പ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെബി സുഭാഷ് അറിയിച്ചു. പാര്‍ട്ടിയെ താറടിച്ച് കാണിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018