Keralam

കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ അസ്വസ്ഥതകള്‍ തീരുന്നില്ല: ഗവേഷണ വിഷയങ്ങള്‍ പരിമിതപ്പെടുത്താനുള്ള സര്‍ക്കുലറില്‍ പ്രതിഷേധിച്ച് അധ്യാപിക രാജിവച്ചു 

ഗവേഷണ വിഷയങ്ങള്‍ പരിമിതപ്പെടുത്താനുള്ള സര്‍ക്കുലറില്‍ പ്രതിഷേധിച്ച് കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലെ അധ്യാപിക രാജിവച്ചു. പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ മാത്രമേ ഗവേഷണത്തിന് തെരഞ്ഞെടുക്കാവൂ എന്ന വൈസ്‌ ചാന്‍സിലര്‍ ജി ഗോപകുമാറിന്റെ സര്‍ക്കുലറില്‍ പ്രതിഷേധിച്ച് ഇഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റിലെ അധ്യാപിക മീന ടി പിള്ളയാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍നിന്നും രാജിവെച്ചത്.

എന്നാല്‍ അധ്യാപികയുടെ ആരോപണങ്ങള്‍ യൂണിവേഴ്‌സിറ്റി തള്ളി. അധ്യാപിക സര്‍ക്കുലര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും രാഷ്ട്രീയ താല്‍പര്യങ്ങളെത്തുടര്‍ന്നാണ് രാജിയെന്നുമാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ വാദം.

എന്ത് പഠിക്കണം, എന്ത് തെരഞ്ഞെടുക്കണം എന്ന തീരുമാനിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെയും സ്വതന്ത്ര ഗവേഷണാവകാശത്തെയും തടയുന്നതാണ് പുതിയ സര്‍ക്കുലറെന്ന് മീന പിള്ള തന്റെ രാജിക്കത്തില്‍ വ്യക്തമാക്കി.

നവ ഉദാരവര്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും സ്വയംഭരണാധികാരത്തിന്റെയും കാലത്ത് വിദ്യാഭ്യാസം അത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നിരിക്കെ പൊതു സര്‍വ്വകലശാലകളില്‍ വരുത്തുന്ന ഇത്തരം പുതിയ പരിഷ്‌കാരങ്ങള്‍ അതീവ ഗുരുതരമായവയാണ്. ദേശീയ പ്രാധാന്യമുള്ള വിഷയം എന്നതില്‍ തന്നെ ഗൗരവമേറിയ പ്രശ്‌നങ്ങളുണ്ട്. വിഷയം നിര്‍ണയിക്കാനുള്ള വിദ്യാര്‍ത്ഥിയുടെ അവകാശവും നൈതികമായ ഇടപെടലും ഇതോടെ നഷ്ടമാവുകയും ചെയ്യുന്നു.
മീന ടി പിള്ള

മാര്‍ച്ച് 13നാണ് ദേശീയ പ്രാധാന്യത്തിലൂന്നിയ വിഷയങ്ങളാണ് ഗവേഷണത്തിന് തെരഞ്ഞെടുക്കേണ്ടത് എന്ന സര്‍ക്കുലര്‍ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയത്. പ്രാധാന്യമില്ലാത്ത മേഖലകളില്‍ ഗവേഷണം നടത്തുന്നത് ഒഴിവാക്കാന്‍ എന്ന വാദമാണ് ഇതിനെക്കുറിച്ച് സര്‍ക്കുലറില്‍ പറയുന്നത്. 25 വയസുള്ള ഒരാള്‍ക്ക് രാജ്യത്തിന് എന്താണ് ആവശ്യമെന്നതില്‍ തീര്‍പ്പുകളുണ്ടാവില്ല. അതുകൊണ്ട് അവര്‍ക്ക് അത്തരം കാര്യങ്ങളില്‍ ധാരണ വരാന്‍ പുതിയ പരിഷ്‌കാരം കൊണ്ട് സാധിക്കുമെന്നാണ് ഗോപകുമാറിന്റെ അഭിപ്രായം.

സര്‍ക്കുലര്‍ ജനാധിപത്യ വിരുദ്ധമാണെന്ന് വിലയിരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍ വിലയിരുത്തി. വിഷയങ്ങളില്‍ സാമൂഹിക പ്രാധാന്യമോ സാമ്പത്തിക പ്രാധാന്യമോ വേണമെന്ന് ആവശ്യപ്പെടാം. പക്ഷേ, ദേശീയ പ്രാധാന്യം വണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ലെന്നും രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളാണ് ദേശീയ പ്രാധാന്യംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന മറുവാദമാണ് സര്‍ക്കുലറിനെ സാധൂകരിച്ചുകൊണ്ട് ഗോപകുമാര്‍ മുന്നോട്ടുവക്കുന്നത്.

കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള മീന പിള്ളയുടെ രാജി രാഷ്ട്രീയ പ്രേരിതമാണ്. സര്‍ക്കുലര്‍ ഒരുതരത്തിലും വിദ്യാര്‍ത്ഥികളെയോ ഗവേഷണത്തെയോ മോശമായി ബാധിക്കില്ല. ഇന്നത്തെ കാലത്ത് ദേശീയ പ്രാധാന്യം എന്ന വാക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നതല്ല. എകെജി സ്റ്റഡി സെന്ററില്‍ മാര്‍ച്ച് 16ന് നടത്തിയ പരിപാടിയില്‍ മുഖ്യമന്ത്രിയും സമാന അഭിപ്രായം പങ്കുവച്ചിരുന്നെന്നും ഗോപകുമാര്‍ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ മീന പിള്ളയും തള്ളി. അക്കാദമിക സ്വാതന്ത്രത്തിനൊപ്പം നില്‍ക്കുക എന്നതാണ് തന്റെ രാഷ്ട്രീയമെന്നും അവര്‍ പറഞ്ഞു. സര്‍ക്കുലര്‍ തിരുത്താന്‍ തയ്യാറായാല്‍ തനിക്ക് സന്തോഷമേ ഉള്ളു. അത് ഗവേഷണ വിഭാഗത്തിന് മൊത്തത്തില്‍ ഗുണം ചെയ്യും. അതല്ലെങ്കില്‍ ഫലം മറ്റൊന്നാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളാണ് തെരഞ്ഞെടുക്കേണ്ടത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മീന പിള്ള വ്യക്തമാക്കി. അതിന് യൂണിവേഴ്‌സിറ്റി ഇപ്പോള്‍ പറയുന്ന ദേശീയ പ്രാധാന്യവുമായി ഒരു ബന്ധവുമില്ലെന്നും യൂണ്വേഴ്‌സിറ്റി അധികൃതര്‍ മുഖ്യമന്ത്രിയുടെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും അവര്‍ പറഞ്ഞു.

സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനുമുമ്പും കാസര്‍കോട് സര്‍വ്വകലാശാല ദേശീയത അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചത് ചര്‍ച്ചയായിരുന്നു. ജി ഗോപകുമാര്‍ വൈസ് ചാന്‍സിലറായത് മുതല്‍ കേന്ദ്ര ഭരണ സ്വാധീനമുപയോഗിച്ച് യൂണിവേഴ്‌സിറ്റിയെ തങ്ങളുടെ വരുതിയിലാക്കാന്‍ സംഘ്പരിവാര്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് ആരോപണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018