Keralam

ജേക്കബ് തോമസ് വിആര്‍എസ് അപേക്ഷ സമര്‍പ്പിച്ചു; രാജി ചാലക്കുടിയില്‍ ട്വന്റി20 സ്ഥാനാര്‍ഥിയാകാന്‍

മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് വിആര്‍എസ് അപേക്ഷയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ഥിയായി ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനമിച്ചതിന് പിന്നാലെയാണ് നടപടി. ചട്ടപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാലാണ് ഐപിഎസില്‍ നിന്ന് രാജി വയക്കുന്നത്.

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ടെങ്കിലും 2017 ഡിസംബര്‍ മുതല്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഷനിലാണ്. ഓഖി രക്ഷാ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനായിരുന്നു ആദ്യ സസ്‌പെന്‍ഷനെങ്കില്‍ പിന്നീട് തുറമുഖ ഡയറക്ടറായിരിക്കേ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു.

ട്വന്റി20 ചീഫ് കോഓഡിനേറ്ററും കിറ്റെക്‌സ് എം.ഡിയുമായ എം. സാബു നടത്തിയ ചര്‍ച്ചയില്‍ ജേക്കബ് തോമസിന്റെ സ്ഥാനാര്‍ഥിത്വം തീരുമാനമായിരുന്നു. നിയമപ്രശ്‌നങ്ങള്‍ പരിശോധിച്ചതിനു ശേഷം ഞായറാഴ്ച കിഴക്കമ്പലത്ത് ചേരുന്ന കണ്‍വെന്‍ഷനില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്നാണ് ജോലിയില്‍ നിന്ന് രാജി വയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

ചാലക്കുടി മണ്ഡലത്തിലെ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി20യാണ്. പഞ്ചായത്തിലെ 19ല്‍ 17 വാര്‍ഡിലും വിജയിച്ചായിരുന്നു ട്വന്റി20 അധികാരം നേടിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സംഘടന മത്സരിച്ചിരുന്നില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മാത്രം മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സിറ്റിങ്ങ് എംപി ഇന്നസെന്റാണ് ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബെന്നി ബെഹന്നാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018