Keralam

‘നിങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ പിന്നെ ആര് അനുസരിക്കും ?’; സബ്കളക്ടര്‍ രേണു രാജിന്റെ സ്‌റ്റോപ്പ് മെമ്മോയെ ചോദ്യം ചെയ്ത മൂന്നാര്‍ പഞ്ചായത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം 

മൂന്നാറിലെ മുതിരപ്പുഴയാറിന് തീരത്ത് അനധികൃത കെട്ടിടനിര്‍മാണം നടത്തിയ മൂന്നാര്‍ പഞ്ചായത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന് ഹൈക്കോടതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ സ്റ്റേ അറിഞ്ഞില്ലേയെന്ന് ചോദിച്ച കോടതി തദ്ദേശസ്ഥാപനം തന്നെ ഉത്തരവ് ലംഘിച്ചാല്‍ പിന്നെ ആരാണ് അനുസരിക്കുകയെന്നും ചൂണ്ടിക്കാട്ടി.

കെട്ടിട നിര്‍മാണം തടഞ്ഞു കൊണ്ട് സബ് കളക്ടര്‍ നല്‍കിയ സ്‌റ്റോപ് മെമോ ചോദ്യം ചെയ്ത് പഞ്ചായത്ത് അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. വിവാദമായ ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മാണം അനധികൃതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

മൂന്നാറിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഐ പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എംവൈ ഔസേഫ് നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലായിരുന്നു ഹെക്കോടതി ഡിവിഷന്‍ ബഞ്ച് പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം തടഞ്ഞത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍മാണം നിര്‍ത്തിവെയ്ക്കാനായിരുന്നു കോടതി നിര്‍ദേശം. ഹര്‍ജിക്കാരന്റെ വാദത്തെ സര്‍ക്കാരും കോടതിയില്‍ ശരിവെച്ചിരുന്നു.

അനധികൃത നിര്‍മാണത്തിനെതിരെയുള്ള ദേവികുളം സബ് കലക്ടര്‍ ഡോ രേണു രാജിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സ്ഥലം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരെ എതിര്‍ കക്ഷികളാക്കിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയിരുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ എന്‍ഒസി ആവശ്യമില്ല എന്ന നിലപാടായിരുന്നു പഞ്ചായത്തും എസ് രാജേന്ദ്രന്‍ എംഎല്‍എയും സ്വീകരിച്ചത്. എംഎല്‍എയ്ക്ക് പുറമെ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പഞ്ചായത്തംഗം, നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ കോണ്‍ട്രാക്ടര്‍ എന്നിവരെയും കേസില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018