Keralam

ചെര്‍പ്പുളശ്ശേരിയില്‍ യുവതി പീഡിപ്പിക്കപ്പെട്ടത് വാടക വീട്ടില്‍ വെച്ചെന്ന് പൊലീസ്; പാര്‍ട്ടി ഓഫീസുമായി ബന്ധമില്ല; രഹസ്യമൊഴി രേഖപ്പെടുത്തും 

ചെര്‍പ്പുളശ്ശേരി സിപിഐഎം പാര്‍ട്ടി ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപണം ഉന്നയിച്ച യുവതി പീഡിപ്പിക്കപ്പെട്ടത് വാടക വീട്ടില്‍ വെച്ചാണെന്ന് പൊലീസ്. സിപിഐഎം പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടത് എന്ന യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

സമൂഹ മാധ്യമങ്ങള്‍ വഴിയാണ് യുവതി ഇയാളെ പരിചയപ്പെട്ടതെന്നും യുവതി താമസിക്കുന്ന വാടക വീട്ടില്‍ വെച്ചാണ് പീഡനത്തിനിരയായതെന്നുമാണ് പൊലീസ് ഭാഷ്യം. അന്വേഷണത്തില്‍ സിപിഐഎം എരിയാ കമ്മിറ്റി ഓഫീസുമായി ഇവര്‍ക്ക് ബന്ധമൊന്നുമില്ലെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു. പ്രതിയായ യുവാവിന്റെ ഗാരേജ് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി ഓഫീസിന്റെ തൊട്ടടുത്താണ്. ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ സിപിഐഎം അനുഭാവികളാണ്.

പാലക്കാട് പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മാഗസിന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി ഓഫിസില്‍ എത്തിയപ്പോള്‍ താന്‍ പിഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഇവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചിരുന്നു. നവജാത ശിശുവിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപെടുത്താന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിനായി പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. അനുമതി ലഭിച്ചാല്‍ ഇന്ന് തന്നെ യുവതിയുടെ മൊഴി രേഖപെടുത്തും.

യുവതി ആദ്യം നല്‍കിയ മൊഴിയില്‍ വ്യക്തത വരുത്താനാണ് സിആര്‍പിസി 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപെടുത്തുന്നത്. പ്രസവത്തെ തുടര്‍ന്ന ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാവും മൊഴിയെടുക്കുക. സംഭവത്തില്‍ ആരോപണ വിധേയനായ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പീഡന പരാതി ഉന്നയിച്ച യുവതിക്കും പ്രതിക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഐഎം നല്‍കുന്ന വിശദീകരണം. തെരഞ്ഞെടുപ്പ് അടുത്തതോടെയുളള നീക്കമാണെന്നും സിപിഐഎം ആരോപിക്കുന്നു. പ്രാദേശിക ഭിന്നതയുടെ മറവില്‍ ഉണ്ടായ ആസൂത്രിത നീക്കമാണ് പരാതിക്ക് പിന്നിലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എംബി രാജേഷ് ആവശ്യപ്പെട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018