Keralam

‘ഒരു ഗുണ്ടയ്ക്ക് ഒരു പൊലീസ്’; ക്രിമിനലുകളെ വാഴ്ത്തിപ്പാടുന്ന സോഷ്യല്‍ മീഡിയ പേജുകളും നോട്ടമിട്ട് പൊലീസ്; ഫോളോവേഴ്‌സും നിരീക്ഷണത്തില്‍ 

ഓപ്പറേഷന്‍ കിങ് കോബ്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടപടി മാര്‍ച്ച് 31 വരെ തുടരും.

കൊച്ചിയെ ഗുണ്ടാവിമുക്തമാക്കുന്നതിന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായി, ഗുണ്ടകളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കാനൊരുങ്ങി പൊലീസ്. ഇതിനായി പ്രമുഖ ഗുണ്ടകളുടെ ഒരു പട്ടിക രൂപികരിക്കാനും പൊലീസ് തീരുമാനിച്ചു. 'ഓപ്പറേഷന്‍ കിങ് കോബ്ര'യുടെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 4 ദിവസമായി നടന്നു വരുന്ന 'ഓപ്പറേഷന്‍ കിങ് കോബ്ര'യില്‍ ഇതിനോടകം 60 പിടികിട്ടാപ്പുള്ളികള്‍ പിടിയിലായതായി കമ്മിഷണര്‍ എസ് സുരേന്ദ്രന്‍ അറിയിച്ചു. കരുതല്‍ നടപടിയായി 21 പേരെ പിടികൂടി. ഇതുവരെ 186 ഗുണ്ടകള്‍ പിടിയിലായിട്ടുണ്ട്. കൊച്ചിയെ ഗുണ്ടാവിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും, ഈ നടപടി മാര്‍ച്ച് 31 വരെ തുടരുമെന്നും പെലീസ് അറിയിച്ചു.

ഓപ്പറേഷന്‍ കിങ് കോബ്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി തന്നെയാണ് ഇപ്പോള്‍ ഗുണ്ടകളുടെ സോഷ്യല്‍ മീഡിയ പേജുകളും പൊലീസ് പരിശോധിക്കുന്നത്.

ചിലരുടെ ഫേസ്ബുക്ക് പേജുകള്‍ പരിശോധിക്കുകയും ചെയ്തു. ഇത്തരം പേജുകളിലേക്ക് കൂടുതല്‍ ആളുകളുടെ ശ്രദ്ധയെത്താനോ ആളുകള്‍ക്കിടയില്‍ കൂടുതല്‍ എത്തിക്കാനോ ആഗ്രഹിക്കുന്നില്ല. ഈ പേജുകളും ഇത് സബ്‌സക്രൈബ് ചെയ്തിട്ടുള്ളവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 
ജെ. ഹിമേന്ദ്രനാഥ്, കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് (ഡിസിപി) 

ഇത്തരത്തിലുള്ള പേജുകള്‍ പിന്തുടരുന്നവര്‍ ഭാവിയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് മാറിയേക്കാം. അതുകൊണ്ടാണ് ഇത് പിന്‍തുടരുന്നവരെയും ഞങ്ങള്‍ നിരീക്ഷിക്കുന്നത്. ക്രിമിനലുകളുമായിട്ട് ബന്ധമുള്ളവരും ഇത്തരം പേജുകള്‍ പിന്തുടരാമെന്നും ഡിസിപി പറഞ്ഞു. സൈബര്‍ സെല്ലും ഇത്തരക്കാരെ നിരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

ഓരോ ഗുണ്ടയ്ക്കും ഒരു പൊലീസ് ഓഫീസറെ നിയമിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. മുന്ന് തരത്തിലാണ് ഗുണ്ടകളുകളുടെ പട്ടിക ഉണ്ടാക്കുക. ഇത്തരക്കാരെ ഗുണ്ടകളായി മുദ്രകുത്താന്‍ പൊലീസ് ഉദ്ദേശിക്കുന്നില്ല. ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ ഇത്തരം കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ഗുണ്ടയ്ക്ക് ഒരു പൊലീസ്’; ക്രിമിനലുകളെ വാഴ്ത്തിപ്പാടുന്ന സോഷ്യല്‍ മീഡിയ പേജുകളും നോട്ടമിട്ട് പൊലീസ്; ഫോളോവേഴ്‌സും നിരീക്ഷണത്തില്‍ 

നഗരത്തില്‍ നാര്‍ക്കോട്ടിക് മാഫിയയും ഗുണ്ടയും തമ്മിലുള്ള ബന്ധം ശ്രദ്ധയില്‍പ്പെട്ടതായും പൊലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തല്‍, പിടിച്ചുപറി തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് ഇവരുടെ ഇടപെടല്‍. ചെറുപ്പകാരും ഇതിലേക്ക് എത്തുന്നു. തുടക്കത്തില്‍ ചെറിയ തോതില്‍ മയക്കുമരുന്നുകള്‍ കൊണ്ടു നടന്ന് വില്‍ക്കുന്നവര്‍ പിന്നീട് ഇവരിലേക്ക് എത്തുകയും ഇവരുടെ കൂട്ടത്തല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു വെന്ന് പൊലീസ് പറഞ്ഞു.

ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നടപടികള്‍ സമഗ്രമായ വിധത്തില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ഗൊണ്ഡോയിനൊപ്പം നാര്‍ക്കോട്ടിക് ദുരുപയോഗം ഇല്ലാതാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018