Keralam

കനത്ത ചൂടില്‍ ചുട്ടുപൊളളി കേരളം; ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാം; 10 ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ് 

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. പതിനൊന്ന് ജില്ലകളില്‍ ഇന്നും നാളെയും സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടു ദിവസം ചൂട് കൂടും.

ഇന്നലെ സംസ്ഥാനത്ത് സൂര്യഘാതമേറ്റ് മൂന്നു പേര്‍ മരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലാണ് മൂന്ന് പേര്‍ മരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് 111 പേര്‍ക്ക് സൂര്യാഘാതമേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

വേനല്‍ മഴ ഇല്ലാത്തതും അന്തരീക്ഷത്തിലെ ആര്‍ദ്രത കുറയുകയും ചെയ്തതാണ് കേരളത്തില്‍ ചൂട് വര്‍ധിക്കുവാന്‍ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. സംസ്ഥാനത്ത് താപനില ശരാശരിയില്‍ നിന്ന് നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. പാലക്കാടാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 40 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് അനുഭവപ്പെടുന്നത്.

കൊല്ലം ആലപ്പുഴ, പത്തനംതിട്ട കോട്ടയം എറണാകുളം തൃശൂര്‍ ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്ന് മൂന്ന് മുതല്‍ നാലു ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം , മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുവാനും സാധ്യതയുണ്ട്. ഈ ജില്ലകളിലാണ് സൂര്യാഘാതത്തിന് സാധ്യത. ഇപ്പോഴത്തെ നില തുടരുകായാണെങ്കില്‍ മിക്കയിടത്തും 40 ഡിഗ്രി സെല്‍ഷ്യസിനോടുത്തെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ 11 മണിമുതല്‍ 3 മണിവരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുക, തൊഴില്‍ സമയം ക്രമീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അതോറിറ്റി നല്‍കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018