Keralam

‘സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം പ്രാതിനിധ്യം കുറയും’; രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതില്‍ എതിര്‍പ്പുമായി ഇകെ സുന്നി വിഭാഗം 

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തിയാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം പ്രാതിനിധ്യം കുറയുമെന്ന പരാതിയുമായി ഇകെ സുന്നി വിഭാഗം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെങ്കില്‍ മറ്റേതെങ്കിലും സീറ്റില്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് ഇകെ സുന്നി വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതില്‍ ഇകെ സുന്നി വിഭാഗം എതിര്‍പ്പ് അറിയിച്ചത്.

രാഹുല്‍ ഗാന്ധിയുടെ രണ്ടാം സീറ്റ് സംബന്ധിച്ച തീരുമാനം നാളേയ്ക്കപ്പുറം നീട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കേരളത്തിന് പുറമേ കര്‍ണാടകയിലെ സീറ്റും കോണ്‍ഗ്രസ് അധ്യക്ഷന്റെ പരിഗണനയിലുണ്ട്.

ദക്ഷിണേന്ത്യയിലെ ജനവികാരം മാനിക്കുന്നവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌ സുർജേവാല ഡൽഹിയിൽ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വയനാടിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം ആരംഭിച്ച് സംഘ് അനുകൂലികള്‍ ള്‍ രംഗത്തുവന്നിരുന്നു. വയനാട്ടില്‍ ഹിന്ദു മതത്തിന് ഭൂരിപക്ഷമില്ലെന്നും ഉള്ളത് മുസ്ലീങ്ങളും ദേശവിരുദ്ധരുമാണ് എന്നതടക്കമുള്ള ട്വീറ്റുകളാണ് വന്നത്.

വിദ്യാഭ്യാസമില്ലാത്ത വയനാട്ടുകാരെ മുസ്ലീങ്ങള്‍ ബ്രെയിന്‍വാഷ് ചെയ്ത് വച്ചിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തവരുണ്ട്. വയനാട് മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെന്നും ഹിന്ദുക്കള്‍ക്ക് മത സ്വാതന്ത്ര്യം കുറവാണെന്നും സംഘ് പ്രൊഫൈലുകളുടെ ട്വീറ്റുകളിലുണ്ടായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018