Keralam

‘തട്ടിക്കൊണ്ടുപോയതല്ല, പ്രണയമാണ്’; റോഷനോടൊപ്പം ഒളിച്ചോടിയതാണെന്ന് ഓച്ചിറയില്‍ നിന്നും കാണാതായ പെണ്‍കുട്ടി  

മുഹമ്മദ് റോഷന്‍ 
മുഹമ്മദ് റോഷന്‍ 

തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും മുഹമ്മദ് റോഷനുമായി രണ്ട് വര്‍ഷമായി പ്രണയത്തിലാണെന്നും ഓച്ചിറയില്‍ നിന്നും കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടി. തനിക്ക് പതിനെട്ട് വയസുണ്ട്. മറ്റൊരു വിവാഹം ഉറപ്പിച്ചതിനാലാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തട്ടിക്കൊണ്ടുപോയതല്ലെന്ന് കേസിലെ മുഖ്യപ്രതിയായ റോഷനും ആവര്‍ത്തിച്ചു. പെണ്‍കുട്ടിക്ക് 18 വയസുണ്ട്. ഏറെനാളായി പ്രണയത്തിലാണ്. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണ്. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനാലാണ് ഒളിച്ചോടിയതെന്നും മുഹമ്മദ് റോഷന്‍ കൂട്ടിച്ചേര്‍ത്തു.

റോഷനേയും പെണ്‍കുട്ടിയേയും മുംബൈയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഒമ്പത് ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇരുവരേയും കണ്ടെത്താനായത്. രണ്ടു ദിവസത്തിനകം രണ്ടുപേരെയും കേരളത്തില്‍ എത്തിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു ദിവസം മുന്‍പാണ് ഇവര്‍ മുംബൈയിലെത്തിയത് എന്നാണ് വിവരം. കൊല്ലത്തു നിന്നും ആദ്യം ഇവര്‍ മംഗളുരുവിലേക്കാണ് പോയത്.

ഓച്ചിറ വലിയകുളങ്ങര ഭാഗത്ത് വഴിയോരകച്ചവടം നടത്തിയിരുന്ന രാജസ്ഥാന്‍ ദമ്പതികളെ മര്‍ദ്ദിച്ച് മകളെ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു പരാതി. സംഭവത്തില്‍ പൊലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്നും പിന്നീട് നാട്ടുകാര്‍ ഇടപെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോണ്‍ഗ്രസും ബിജെപിയും സംഭവത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും സര്‍ക്കാരിനെ കടന്നാക്രമിക്കുകയും ചെയ്തു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ സമരവും നടത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018