Keralam

ഫാദര്‍ ആന്റണി നടത്തിയ സ്വകാര്യ ബിസിനസിന് 40 കോടിയുടെ വിറ്റുവരവ്; ജലന്ധര്‍ രൂപതയിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന് സംശയം  

പഞ്ചാബ് ജലന്ധറില്‍ കോടികളുടെ കള്ളപ്പണവുമായി പിടിയിലായ ഫാദര്‍ ആന്റണി മാടശ്ശേരി മൂന്ന് വൈദികരുമായി ചേര്‍ന്ന് സ്വകാര്യ ബിസിനസ് നടത്തിയിരുന്നെന്നും കമ്പനിയ്ക്ക് 40 കോടിയുടെ വിറ്റുവരവുണ്ടെന്നും ആദായ നികുതി വകുപ്പ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനായ ആന്റണി ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ നവജീവന്‍ ട്രസ്റ്റിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്നും സംശയമുണ്ട്. ഫാദര്‍ ആന്റണിയുള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ആദായനികുതി വകുപ്പ് പരിശോധിക്കുകയാണ്.

കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചതിന് ശേഷം പഞ്ചാബ് പൊലീസിനെതിരെ ഗുരുതര ആരോണവുമായി ഫാദര്‍ ആന്റണി മാടശ്ശേരി രംഗത്തെത്തിയിരുന്നു. ഖന്ന പൊലീസ് ബലം പ്രയോഗിച്ച് പണം കസ്റ്റഡിയിലെടുത്തെന്നും പിടിച്ചെടുത്ത തുകയില്‍ 9.66 കോടി മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറായതെന്നുമാണ് വൈദികന്റെ വാദം. സഹോദയ കമ്പനിയുടെ രേഖകളുള്ള പണമാണ് പൊലീസ് പിടിച്ചെടുത്തത്. പര്‍താപുരയിലെ താമസസ്ഥലത്ത് റെയ്ഡ് നടത്തി 16.65 കോടി തട്ടിയെടുക്കുകയായിരുന്നു. 6 കോടി 66 ലക്ഷം രൂപ എവിടെയാണെന്ന് പൊലീസ് ഉത്തരം പറയണമെന്നും ആന്റണി മാടശ്ശേരി ആവശ്യപ്പെട്ടു.

പുരോഹിതന്റെ ആരോപണം ഖന്ന എസ്എസ്പി ദ്രുവ് ദഹിയ തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനൊപ്പം സംയുക്ത ഓപ്പറേഷനായിരുന്നു. പഞ്ചാബി ഭാഷ അറിയില്ലെന്ന് ഫാ. ആന്റണി പറയുന്നത് കളവാണ്. പണം പിടിച്ചെടുത്തത് വാഹന പരിശോധനയ്ക്കിടെയാണെന്നും ബലപ്രയോഗം നടത്തിയിട്ടില്ലെന്നും എസ്എസ്പി വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018