Keralam

തൊഴിലുറപ്പ് പദ്ധതികളില്‍ ഒന്നാമതായി കേരളം ; കഴിഞ്ഞ വര്‍ഷം സൃഷ്ടിച്ചത് 9.64 കോടി തൊഴില്‍ ദിനങ്ങള്‍

2018-19 സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലും സംസ്ഥാന സര്‍ക്കാരിന്റെ അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതിയിലുമായി കേരളത്തിന് റെക്കോര്‍ഡ് നേട്ടം. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 9.64 കോടി തൊഴില്‍ദിനങ്ങളും അയ്യന്‍കാളി പദ്ധതിയില്‍ 15.55 ലക്ഷം തൊഴില്‍ ദിനങ്ങളും കേരളം സൃഷ്ടിച്ചു.

ഇന്ത്യയിലെ ബാക്കിയുള്ള സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന കണക്കാണിത്. ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തിനായി കേന്ദ്രം അനുവദിച്ചത് ഏഴുകോടി തൊഴില്‍ ദിനങ്ങളായിരുന്നു. ഈ കണക്ക് മറികടന്ന് 2.64 കോടി തൊഴില്‍ദിനങ്ങള്‍ അധികം സൃഷ്ടിക്കാനായി. കേരളം 138 ശതമാനം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ കര്‍ണാടക 103 ശതമാനം, തമിഴ്നാട് 100ശതമനം, മധ്യപ്രദേശ് 100ശതമാനം, ഗുജറാത്ത് 97ശതമാനം, ,ആന്ധ്ര 96.4 ശതമാനം ഉത്തര്‍പ്രദേശ് 87ശതമാനം എന്നിങ്ങനെയാണ് തൊഴിലുകള്‍ സൃഷ്ടിച്ചത്.

4,14,138 കുടുംബങ്ങള്‍ ഈ വര്‍ഷം കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം പൂര്‍ത്തിയാക്കി. 100 തൊഴില്‍ദിനം പൂര്‍ത്തിയാക്കിയ എല്ലാ കുടുംബങ്ങള്‍ക്കും കഴിഞ്ഞ രണ്ടുവര്‍ഷമായി ഓണത്തിന് 1000 രൂപ വീതം ബോണസ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പട്ടികവര്‍ഗക്കാര്‍ക്ക് ലഭിക്കുന്ന 100 ദിവസത്തിനുപരിയായി 100 ദിവസംകൂടി അധികംലഭിക്കുന്ന ട്രൈബല്‍ പ്ലസ് പദ്ധതിയും നടപ്പാക്കുന്നുണ്ട്.

എന്നാല്‍ പദ്ധതി പ്രകാരം ഈ സാമ്പത്തികവര്‍ഷം ലഭിക്കേണ്ട 2615 കോടിയും കഴിഞ്ഞവര്‍ഷത്തെ കുടിശികയായ 739 കോടിയും ചേര്‍ത്ത് 3354 കോടി രൂപയില്‍ 2037 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ള 1316 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും തദ്ദേശ വുകസന മന്ത്രിയും കേന്ദ്രത്തിന് കത്തയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.

നഗരപ്രദേശങ്ങളില്‍ തൊഴിലുറപ്പുപദ്ധതി നടപ്പാക്കാനാണ് 2010ലാണ് അയ്യന്‍കാളി തൊഴിലുറപ്പുപദ്ധതി ആരംഭിച്ചത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 83.78 ശതമാനം വര്‍ധനവാണ് ഇതിലുണ്ടായിരിക്കുന്നത്. 87 നഗരസഭയിലും ആറ് കോര്‍പറേഷനിലുമായി 43.22 കോടി രൂപ ചെലവഴിച്ചാണ് 15,55,589 തൊഴില്‍ ദിനങ്ങളും സൃഷ്ടിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018